
ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് വിലക്ക് ; 2027ഓടെ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും ഒഴിവാക്കും
ഒമാനിൽ 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലാണ് ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക്ക് സഞ്ചികൾ പൂർണമായി ഒഴിവാക്കുക. ഇതു സംബന്ധിച്ച് അധികൃതർ ഫെബ്രുവരിയിൽ തന്നെ അറിയിപ്പ് നൽകിയിരുന്നു. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്. 114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ പ്രകാരം പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്റെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി…