
‘ഈ പ്രായത്തിലും സിംഗിളാണെങ്കിൽ അത് ട്രാജഡിയാണ്’; അമ്മയ്ക്ക് സ്ട്രസ്സാവാൻ തുടങ്ങിയെന്ന് ഉണ്ണി മുകുന്ദൻ
മലയാള സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദൻ. താരത്തിന്റെ സമപ്രായക്കാരെല്ലാം വിവാഹിതരും കുട്ടികളുടെ അച്ഛനുമായിട്ടും ഉണ്ണി ബാച്ചിലർ ലൈഫിൽ തന്നെയാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഉണ്ണിക്കൊപ്പം നടി മഹിമ നമ്പ്യാരുമുണ്ടായിരുന്നു. ഉണ്ണി ഇപ്പോഴും സിംഗിളാണെന്ന് മഹിമയും പറഞ്ഞു. ഇപ്പോഴും സിംഗിളാണോയെന്ന അവതാരകയുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അത് കേട്ടതും സദസിൽ നിന്നും കരഘോഷമുയർന്നു. സന്തോഷിക്കാൻ ഒന്നുമില്ല… ഒരു പ്രായം വരെ…