കുസാറ്റ് ദുരന്തം അങ്ങേയറ്റം ഹൃദയഭേദകം; നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി

കുസാറ്റ് ക്യാമ്പസിൽ നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. ബോളിവുഡ് ഗായികയായ നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കാനിരിക്കെയാണ് കുസാറ്റിൽ അപകടമുണ്ടാകുന്നത്. അപകടം അങ്ങേയറ്റം ഹൃദയഭേദകമാണ്. പരിപാടിക്കായി ഞാൻ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായി. ഹൃദയവേദന പ്രകടിപ്പിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല. അപകടത്തിൽപ്പെട്ട വിദ്യാർഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.- നികിത ഗാന്ധി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടം. തിരക്കിൽ…

Read More

രണ്ട് ഇൻറർനെറ്റ് താരങ്ങൾ തമ്മിൽ കശപിശ; വൈറൽ ഗായിക റാണു മൊണ്ടൽ ചൂലു കൊണ്ടടിച്ച് നർത്തകിയെ പുറത്താക്കി

നീല വസ്ത്രം ധരിച്ച് തീവണ്ടിയിലും പൊതു ഇടങ്ങളിലും നൃത്തം ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയെ ഓർക്കുന്നുണ്ടോ? സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ റാണു മൊണ്ടൽ എന്ന തെരുവു ഗായികയ്‌ക്കൊപ്പമുള്ള ‘വൈറൽ ബ്ലൂ ഡ്രസ് ഗേൾ’ എന്ന് വിളിക്കുന്ന നർത്തകിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ നർത്തകിയെയും അവളുടെ പുരുഷ സുഹൃത്തിനെയും റാണു മൊണ്ടൽ ചൂല് കൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. നൈറ്റി ധരിച്ച റാണു കസേരയിൽ ഇരിക്കുന്നതും നർത്തകിയോടും കൂടെയുള്ള…

Read More

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു.77 വയസായിരുന്നു.കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നിവയിലൂടെ ശ്രദ്ധേയയായ കലാകാരിയാണ്. മതവിലക്കുകളെ മറികടന്ന് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലിം വനിതയായിരുന്നു റംലാ ബീഗം ആലപ്പുഴ സക്കറിയ ബസാറിൽ ഹുസൈൻ യൂസഫ് യമാന-മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയമകളായി 1946 നവംബർ മൂന്നിനാണ് ജനനം. ഏഴാം വയസ്സു മുതൽ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിൽ ഹിന്ദി ഗാനങ്ങൾ പാടിയിരുന്നു. ഹുസ്‌നുൽ ജമാൽ ബദ്‌റുൽ മുനീർ…

Read More

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറുന്നത്; മധു ബാലകൃഷ്ണൻ

മലയാളികൾ നെഞ്ചേറ്റിയ ഗായകനാണ് മധു ബാലകൃഷ്ണൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുണ്ട് മധു. ആദ്യമായി സ്റ്റേജിൽ കയറിയതിൻറെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മധു. അച്ഛനും അമ്മയും നന്നായി പാടുമായിരുന്നു. പക്ഷേ, അവർ പ്രൊഫഷണൽ ഗായകരൊന്നുമല്ലായിരുന്നു. അവരിൽ നിന്നാകാം എനിക്കും ചെറിയ പ്രായം മുതൽ സംഗീതത്തോടു താത്പര്യമുണ്ടായിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. ആദ്യമായി എന്നെ പാട്ടു പഠിപ്പിച്ചത് ശ്രീദേവി ടീച്ചറാണ്. തുടർന്ന്, നിരവധി ഗുരുക്കന്മാരുടെ കീഴിൽ…

Read More

60ന്റെ നിറവിൽ മലയാളത്തിന്റെ വാനമ്പാടി

മലയാളത്തിന്‍റെ അതുല്യ സംഗീതജ്ഞൻ എംജി രാധാകൃഷ്‌ണനാണ് ചിത്രയെ സംഗീത ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. 1979 ല്‍ ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. എംജി രാധാകൃഷ്‌ണന്‍റെ സംഗീതത്തില്‍ ‘ചെല്ലം ചെല്ലം..’ പാടി ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്നു. എന്നാല്‍ പത്മരാജൻ സംവിധാനം നിര്‍വഹിച്ച ‘നവംബറിന്‍റെ നഷ്‌ടം’ എന്ന ചിത്രത്തിനായി പാടിയ ഗാനമാണ് ചിത്രയുടേതായി ആദ്യം പുറത്തിറങ്ങുന്നത്. അങ്ങനെ പത്മരാജൻ ചിത്രത്തിലെ എം.ജി. രാധാകൃഷ്‌ണന്‍റെ തന്നെ സംഗീതത്തിലുള്ള ‘അരികിലോ അകലെയോ..’ എന്ന ഗാനത്തിലൂടെ ചിത്ര ചലച്ചിത്ര സംഗീത ലോകത്ത്…

Read More

60ന്റെ നിറവിൽ മലയാളത്തിന്റെ വാനമ്പാടി

മലയാളത്തിന്‍റെ അതുല്യ സംഗീതജ്ഞൻ എംജി രാധാകൃഷ്‌ണനാണ് ചിത്രയെ സംഗീത ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നത്. 1979 ല്‍ ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇത്. എംജി രാധാകൃഷ്‌ണന്‍റെ സംഗീതത്തില്‍ ‘ചെല്ലം ചെല്ലം..’ പാടി ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്നു. എന്നാല്‍ പത്മരാജൻ സംവിധാനം നിര്‍വഹിച്ച ‘നവംബറിന്‍റെ നഷ്‌ടം’ എന്ന ചിത്രത്തിനായി പാടിയ ഗാനമാണ് ചിത്രയുടേതായി ആദ്യം പുറത്തിറങ്ങുന്നത്. അങ്ങനെ പത്മരാജൻ ചിത്രത്തിലെ എം.ജി. രാധാകൃഷ്‌ണന്‍റെ തന്നെ സംഗീതത്തിലുള്ള ‘അരികിലോ അകലെയോ..’ എന്ന ഗാനത്തിലൂടെ ചിത്ര ചലച്ചിത്ര സംഗീത ലോകത്ത്…

Read More

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

 പ്രശസ്ത പിന്നണി ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നു തവണ നേടി. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവരുന്നത്.പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

Read More