പുടിനെ പരിഹസിച്ച റഷ്യന്‍ ഗായകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റഷ്യയിലെ പ്രശസ്ത ഗായകനും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വിമര്‍ശകനുമായ വാഡിം സ്‌ട്രോയ്കിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുക്രൈന്‍ സൈന്യത്തിന് സംഭാവന നല്‍കിയെന്ന് ആരോപിച്ച് ഇദ്ദേഹത്തിന് റഷ്യന്‍ കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുകയായിരുന്നു.  കേസുമായി ബന്ധപ്പെട്ട് പൊലീസ് വാഡിമിന്റെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് മുകളില്‍ നിന്ന് താഴെ വീണ് മരിച്ച നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പത്താംനിലയിലെ ജനലില്‍ നിന്നാകാം അദ്ദേഹം വീണതെന്നാണ് പൊലീസിന്റെ നിഗമനം. (Russian Musician Who Called Putin…

Read More

പ്രിയ​ഗായകന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി നാട്; തൃശ്ശൂരിലെ സം​ഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനം

മലയാളത്തിന്റെ ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി നാട്. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സം​ഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പ്രിയ​ഗായകനെ അവസാനമായി കാണാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ എത്തിയിരിക്കുന്നത്.  ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂർ അമല ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധി പേരെത്തി. വീട്ടിലേക്കെത്തിക്കാൻ വൈകിയതിനാൽ സം​ഗീത അക്കാദമിയിലെ പൊതുദർശന സമയത്തിലും മാറ്റം വന്നു. 10 മുതൽ 12 വരെ എന്നാണ് ആദ്യമറിയിച്ചിരുന്നത്….

Read More

‘കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം’; ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് വി.ഡി സതീശൻ

ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദമാണ് പി ജയചന്ദ്രന്‍റേതെന്ന് വി ഡി  സതീശൻ അനുസ്മരിച്ചു. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്‍റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിൽക്കുന്ന ഓര്‍മ്മകളായി പി ജയചന്ദ്രന്‍ മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചു. ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ’…

Read More

‘ചന്ദ്രികയിൽ അലിഞ്ഞു ചന്ദ്രകാന്തം….’; ഓർമ്മയായത് മലയാളത്തിന്റെ സ്വന്തം ‘മെലഡി കിങ്’

‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനുമാസ ചന്ദ്രിക വന്നു, നീമാത്രം വന്നില്ലല്ലോ….” ഒരുഗായകന്‍റെ ആദ്യമായി പുറത്തുവന്ന ഗാനം 60 വര്‍ഷത്തിന് ശേഷവും സംഗീത പ്രേമികള്‍ മുതല്‍ സാധാരക്കാര്‍ വരെയുള്ളവരുടെ ഇഷ്ടഗാനമായി മാറുക, ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ നേട്ടമെന്താണ്. അതായിരുന്നു പി. ജയചന്ദ്രന്‍. ആദ്യപാട്ടിലൂടെ തന്നെ മലയാള ഗാനലോകത്തില്‍ തന്‍റെ കസേര വലിച്ചിടുകയായിരുന്നു ഒറ്റപ്പാട്ടിലൂടെ അദ്ദേഹം ചെയ്തത്. 1966ല്‍ പുറത്തിറങ്ങിയ കളിത്തോഴന്‍ എന്ന ചിത്രത്തില്‍ പാടിയ ഗാനമാണ് ആദ്യമായി ജയചന്ദ്രന്‍റേതായി പുറത്തുവന്നത്. ജി ദേവരാജന്‍ സംഗീതവും പി ഭാസ്കരന്‍…

Read More

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി; രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി. അവതാരകയുമായി അഞ്‍ജു ജോസഫ് തന്നെയാണ് വിവാഹിതയായത് വെളിപ്പെടുത്തിയത്. എന്നാല്‍ വരനെ കുറിച്ചുള്ള വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. ഗായിക അഞ്‍ജു ജോസഫ് വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവുമെന്നാണ് ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് അഞ്‍ജു ജോസഫിന് ആശംസകള്‍ നേരുന്നത്. ഇത് അഞ്‍ജു ജോസഫിന്റെ രണ്ടാം വിവാഹം ആണ്. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം…

Read More

‘നല്ല മനുഷ്യർക്കേ അങ്ങനെ പറയാനാകൂ, ചാനലിലൊന്നും ആ പാട്ട് വന്നില്ല’; അലക്‌സ് പോൾ പറയുന്നു

ഗായിക ചിത്രയെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ അലെക്‌സ് പോൾ. ഹലോ എന്ന ചിത്രത്തിലെ ചെല്ലത്താമരേ എന്ന ഗാനം ചിത്ര പാടിയതിനെക്കുറിച്ചാണ് അലക്‌സ് പോൾ സംസാരിച്ചത്. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ചെല്ലത്താമരേ ചിത്രയുടെ മനസ് അറിഞ്ഞ പാട്ടാണ്. ചിത്ര നല്ല പാട്ടുകാരിയാണെന്ന് നമുക്ക് അറിയാം. പക്ഷെ ആ പാട്ടിൽ ഹിന്ദി പോർഷൻ ഉണ്ട്. ആ ഭാഗം സംഗീത എന്ന കുട്ടിയാണ് പാടിയത്. ചെന്നൈയിൽ വെച്ച് ചിത്ര പാടി അയക്കുകയാണ് ചെയ്തത്. എനിക്ക് സമയം ഉണ്ടായിരുന്നില്ല. വേറൊരു പടത്തിന്റെ വർക്കിലായിരുന്നു….

Read More

ലൈംഗികാതിക്രം:  നടന്‍ ജോണ്‍ വിജയ്‌ക്കെതിരേയുള്ള പരാതികള്‍ പുറത്തുവിട്ട് ഗായിക ചിന്മയി

നൈറ്റ് ക്ലബ്ബുകളിലും പബ്ബുകളിലും സ്ഥിരം സന്ദര്‍ശകനും നിരവധി വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്ത നടന്‍ ജോണ്‍ വിജയ്‌ക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി ഒരു കൂട്ടം സ്ത്രീകള്‍. പരാതികളുടെ സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ട് ഗായിക ചിന്മയി.  തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമാണ് ജോണ്‍ വിജയ്. നിരവധി മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് അഭിമുഖത്തിനായി എത്തിയ  തന്നോട് നടന്‍ മോശമായി പെരുമാറിയെന്ന് ഒരു മാധ്യമപ്രവര്‍ത്തക സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞതിന് പിന്നാലെയാണിപ്പോള്‍ ചിന്മയി സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടത്.  ജോലി സ്ഥലത്തും പബ്ബുകളിലും റെസ്‌റ്റോറന്റുകളിലും…

Read More

പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

 പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണൻ(72) അന്തരിച്ചു. ചെന്നൈയിലെ വസതയിൽ ഇന്നലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഉമയുടെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ പിറന്ന ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയവ ഇവയിൽ ശ്രദ്ധേയമാണ്. ഇളയരാജയ്‌ക്കൊപ്പം നൂറോളം പാട്ടുകൾ ഉമ പാടിയിട്ടുണ്ട്.  1977ൽ ‘ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്കു പ്രവേശിക്കുന്നത്. ഭർത്താവ് എ.വി.രമണനൊപ്പമാണ് ഉമ ഈ പാട്ട് പാടിയത്. നടൻ വിജയ്‌യുടെ തിരുപാച്ചി എന്ന…

Read More

പ്രശസ്ത ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

പ്രശസ്ത ഗസൽ ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നോടെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചു. ഹിന്ദി സിനിമയ്ക്കും ഇന്ത്യൻ പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നൽകിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു. സംഗീതത്തിന് നൽകിയ സംഭാവനകൾക്കായി 2006-ൽ രാജ്യം അദ്ദേഹം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. ശ്രുതിമധുരമായ ശബ്ദവും ഹൃദ്യമായ വരികളും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച പങ്കജ് ഉദാസ് 1980കൾ…

Read More

നടിയും ഗായികയുമായ മല്ലിക രാജ്‍പുത് വീട്ടില്‍ മരിച്ച നിലയില്‍

നടിയും ഗായികയുമായ വിജയലക്ഷ്മി  (35) എന്ന മല്ലികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലെ കോട്വാലി നഗറിലുള്ള വീട്ടിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ട് വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിം​ഗ് പറഞ്ഞു. ആത്മഹത്യയാവാനാണ് സാധ്യതയെന്ന് കോട്ട് വാലി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർ ശ്രീറാം പാണ്ഡേ പറഞ്ഞു. പോസ്റ്റ്മോർട്ടം…

Read More