സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

വിദേശയാത്രാ പരിപാടിയിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സിംഗപ്പൂർ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി. മുഖ്യമന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയൻ സിംഗപ്പൂരിൽ നിന്നും ദുബായിലെത്തിയത്. ദുബായിൽ നിന്നാണ് മുഖ്യമന്ത്രി ഓൺലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുത്തത്. നേരത്തെ സിംഗപ്പൂർ പര്യടനം കഴിഞ്ഞ് 19 ന് ദുബായിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. 19 മുതൽ 21 വരെ ഗൾഫിലും തങ്ങാനാണ് തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തിൽ മടങ്ങിയെത്തും. നേരത്തെ 22-ാം തീയതി…

Read More