സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽ പെട്ട് അപകടം ഉണ്ടായ സംഭവം ; പരസ്യമായി മാപ്പപേക്ഷിച്ച് സിംഗപ്പൂർ എയർലൈൻസ് സിഇഒ

വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ച സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ് സി.ഇ.ഒ. കഴിഞ്ഞ ദിവസമാണ് ലണ്ടനിൽനിന്ന് സിംഗപ്പൂരിലേക്കുള്ള 777-300ER വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. അപകടത്തിൽ എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ‘ വിമാനത്തിലെ യാത്രാക്കാർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് എയർലൈൻ സി.ഇ.ഒ ഗോ ചൂൻ ഫോങ് പറഞ്ഞു. ആവശ്യമായ എല്ലാ പിന്തുണയും എയർലൈൻ നൽകുന്നുണ്ടെന്നും അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘സിംഗപ്പൂർ എയർലൈൻസിന് വേണ്ടി, മരിച്ചവരുടെ…

Read More

സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടം ; ഒരാൾ മരിച്ചു , വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രാമധ്യേ നിയന്ത്രണം വിട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുമ്പോഴാണ് സംഭവം. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മരണം സ്ഥിരീകരിച്ചു. ലണ്ടനിലെ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂര്‍ ലക്ഷ്യമാക്കി പറന്നുയര്‍ന്ന SQ321 സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് യാത്രാമധ്യേ ആകാശച്ചുഴിയില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ആടിയുലയാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിട്ടു. ചൊവ്വാഴ്ച പ്രാദേശിക സമയം…

Read More