ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തി സിംഗപ്പൂരും കുവൈത്തും

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്തും സിം​ഗ​പ്പൂ​രും ആ​ദ്യ റൗ​ണ്ട് ഉ​ഭ​യ​ക​ക്ഷി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ. കു​വൈ​ത്ത് ഏ​ഷ്യ​ൻ അ​ഫ​യേ​ഴ്‌​സ് അ​സി​സ്റ്റ​ന്‍റ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അം​ബാ​സ​ഡ​ർ സ​മീ​ഹ് എ​സ്സ ജോ​ഹ​ർ ഹ​യാ​ത്ത്, സിം​ഗ​പ്പൂ​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഏ​ഷ്യ-​പ​സ​ഫി​ക് വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി കെ​വി​ൻ ചി​യോ​ക്ക് എ​ന്നി​വ​ർ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു. പ​ര​സ്പ​ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും…

Read More

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി മസ്കത്ത് ; ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ര​ണ്ടാ​മ​ത്തെ ന​ഗ​ര​മാ​യി ഒ​മാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​സ്‌​ക​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്തു. നം​ബി​യോ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​സ്ക​ത്ത്​ ​ശ്ര​​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. സി​ങ്ക​പ്പൂ​രാണ്​ ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​സ്​​ലാ​മാ​ബാ​ദ് (മൂ​ന്ന്), ടോ​ക്യോ(നാ​ല്), അ​ന്‍റാ​ലി​യ (അ​ഞ്ച്) എ​ന്നി​ങ്ങ​നെ​യാ​ണ്​ ആ​ദ്യ അ​ഞ്ചി​ൽ ഇ​ടം നേ​ടി​യ മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ. ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​ഗ​ര​ങ്ങ​ളി​ലെ വാ​യു, ജ​ല മ​ലി​നീ​ക​ര​ണം, മാ​ലി​ന്യ സം​സ്ക​ര​ണം, ശു​ചി​ത്വ സാ​ഹ​ച​ര്യ​ങ്ങ​ൾ, പ്ര​കാ​ശ-​ശ​ബ്ദ മ​ലി​നീ​ക​ര​ണം, ഹ​രി​ത പ്ര​ദേ​ശ​ങ്ങ​ൾ, എ​ന്നി​ങ്ങ​നെ​യു​ള്ള മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ചി​ക​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് നം​ബി​യോ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ലി​നീ​ക​ര​ണ സൂ​ചി​ക​യി​ൽ മ​സ്‌​ക​ത്ത്​…

Read More

ആകാശച്ചുഴിയിൽപ്പെട്ട് വിമാനത്തിലെ യാത്രക്കാരൻ മരിച്ച സംഭവം; ക്ഷമാപണം നടത്തി സിംഗപ്പൂർ എയർലൈൻസ്

ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും എഴുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സിംഗപ്പൂർ എയർലൈൻസ് സിഇഒ പരസ്യമായി ക്ഷമാപണം നടത്തി. എസ്‌ക്യു 321 വിമാനത്തിലുണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ സിംഗപ്പൂർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോങ് പറഞ്ഞു. ‘സിംഗപ്പൂർ എയർലൈൻസിനു വേണ്ടി, മരിച്ചയാളുടെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കാൻ ആഗ്രഹിക്കുന്നു. എസ്‌ക്യു 321 വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് അനുഭവിക്കേണ്ടി വന്ന വേദനയിൽ ഖേദിക്കുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും…

Read More

കോവിഡിന്റെ സിംഗപ്പൂർ വകഭേദം ഇന്ത്യയിലും

സിംഗപ്പൂരിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയതിനു പിന്നിലെ വൈറസ് വകഭേദമായ കെപി1, കെപി2 എന്നിവ ഇന്ത്യയിലും കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  കോവി‍‍‍ഡ് ബാധിതരായ മുന്നൂറിലേറെ പേരിൽ ഈ വകഭേദങ്ങൾ സ്ഥിരീകരിച്ചു. ആശങ്ക വേണ്ടെന്നും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കൂടിയില്ലെന്നും അധികൃതർ പറഞ്ഞു.

Read More

ഇന്ത്യയിൽ നിന്ന് കൊണ്ടുവരുന്ന ഫിഷ് കറി മസാല തിരച്ചുവിളിച്ച് സിംഗപ്പൂർ

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫിഷ് കറി മസാലയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി സിംഗപ്പൂർ അധികൃതർ. എവറസ്റ്റ് ഫിഷ് കറി മസാല എന്ന ഉത്പന്നത്തിലാണ് എത്തിലീൻ ഓക്സൈഡ് എന്ന കീടനാശിനി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഉത്പന്നം വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചതായി സിംഗപ്പൂർ ഫുഡ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏപ്രിൽ 18നാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. സിംഗപ്പൂർ ഫുഡ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസ്താവന പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ എസ്.പി മുത്തയ്യ ആന്റ് സൺസ് പ്രൈവറ്റ്…

Read More

അന്താരാഷ്ട്ര വാണിജ്യ കോടതി ബഹ്റൈനിൽ ; കരാറിൽ ഒപ്പ് വച്ച് സിംഗപ്പൂരും ബഹ്റൈനും

ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​മേ​ഴ്‌​സ്യ​ൽ കോ​ർ​ട്ട് ബ​ഹ്‌​റൈ​നി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ഉ​ഭ​യ​ക​ക്ഷി ഉ​ട​മ്പ​ടി​യി​ൽ ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​റും സിം​ഗ​പ്പൂ​ർ സ​ർ​ക്കാ​റും ഒ​പ്പു​വെ​ച്ചു. ബ​ഹ്‌​റൈ​ൻ നീ​തി​ന്യാ​യ, ഇ​സ്​​ലാ​മി​ക കാ​ര്യ, ഔ​ഖാ​ഫ്​ മ​ന്ത്രി ന​വാ​ഫ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മു​ആ​വ​ദ​യും സിം​ഗ​പ്പൂ​രി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് ആ​ഭ്യ​ന്ത​ര, നി​യ​മ​കാ​ര്യ മ​ന്ത്രി​ കാ​സി​​ഫി​സോ അ​നാ​ഥാ​ൻ ഷ​ൺ​മു​ഖ​വു​മാ​ണ്​ ഓ​ൺ​ലൈ​നാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ബി.​ഐ.​സി.​സി​യി​ൽ​ നി​ന്നു​ള്ള അ​പ്പീ​ലു​ക​ൾ സിം​ഗ​പ്പൂ​രി​ലെ ഉ​ന്ന​ത​ബോ​ഡി പ​രി​ഗ​ണി​ക്കാ​നും ധാ​ര​ണ​യാ​യി. ര​ണ്ട് അ​ന്താ​രാ​ഷ്‌​ട്ര വാ​ണി​ജ്യ കോ​ട​തി​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം അ​ന്താ​രാ​ഷ്ട്ര വാ​ണി​ജ്യ ത​ർ​ക്ക പ​രി​ഹാ​ര​ത്തി​ന്റെ നി​ല​വാ​രം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കും….

Read More

ഷെല്‍ കമ്പനിയുമായി ക്രൂഡ് ഓയിൽ വിതരണ കരാർ പ്രഖ്യാപിച്ച് ഖത്തർ

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്‍ കമ്പനിയുമായി അഞ്ച് വർഷത്തെ ക്രൂഡ് ഓയിൽ വിതരണ കരാർ പ്രഖ്യാപിച്ച് ഖത്തർ എനർജി.പ്രതിവർഷം 18 ദശലക്ഷം ബാരൽ വരെയാണ് ഷെല്ലിന് ഖത്തര്‍ നല്‍കുക.ജനുവരി മുതല്‍ തന്നെ ഷെല്ലിന് ഖത്തര്‍ ക്രൂഡോയില്‍ നല്‍കിത്തുടങ്ങും.ഖത്തര്‍ ലാന്‍ഡ്, മറൈന്‍ ക്രൂഡ് ഓയിലുകളാണ് കരാര്‍ വഴി ലഭ്യമാക്കുക. കരാറിൽ ഒപ്പുവെക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅ്ബി പറഞ്ഞു.ഷെല്ലുമായുള്ള ഖത്തർ എനർജിയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കരാർ സഹായിക്കുമെന്നും,…

Read More

ഒമാൻ സുൽത്താന്റെ സിംഗപ്പൂർ സന്ദർശനത്തിന് തുടക്കം

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ത്രിദിന സിംഗപ്പൂർ സന്ദർശനത്തിന് തുടക്കമായി. സുൽത്താൻറെ സിംഗപ്പൂർ സന്ദർശനത്തിൻറെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ മേഖലകൾ ചർച്ച ചെയ്യും. സിംഗപ്പൂർ ചാംഗി എയർപോർട്ടിൽ എത്തിയ ഒമാൻ സുൽത്താനെ പ്രധാനമന്ത്രിയുടെ ഓഫിസിലെ മന്ത്രി ഡോ മുഹമ്മദ് മാലിക്കി ബിൻ ഉസ്മാൻ, ഉദ്യോഗസ്ഥർ, സിംഗപ്പൂരിലെ ഒമാൻ എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒമാനിലെയും സിംഗപ്പൂരിലേയും ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളിൽ ഈ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും…

Read More

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ സിംഗപ്പൂർ പിന്നിട്ടു; ദൃശ്യങ്ങൾ പങ്കുവെച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യകപ്പൽ സിംഗപ്പൂർ പിന്നിട്ടു. ചൈനയില്‍ നിന്നാണ് വിഴിഞ്ഞത്തേക്കുള്ള കപ്പൽ എത്തുന്നത്. ഷെങ്ഹുവ-15 ചരക്കുക്കപ്പല്‍ സിംഗപ്പൂരിലെത്തിയതിന്റെ ദൃശ്യങ്ങൾ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കുവച്ചു. സിംഗപ്പൂരില്‍ നിന്ന് മലയാളി പകര്‍ത്തിയ ദൃശ്യങ്ങളാണ് മന്ത്രി പുറത്തുവിട്ടത്.”തീരമടുക്കുന്ന വിഴിഞ്ഞം. കേരളത്തിന്റെ വികസനം കൊതിക്കുന്ന ഓരോ മലയാളിയും ചൈനയില്‍നിന്നും വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ഷേങ്ഹുവാ ചരക്കു കപ്പലിന്റെ സഞ്ചാരപഥത്തെ കൗതുകപൂര്‍വ്വം പിന്തുടരുകയാണ്. ഇന്ന് സിംഗപ്പൂര്‍ പിന്നിട്ട ഷങ്ഹുവായിയെ കുറിച്ച് യാത്രാമധ്യേ സിംഗപ്പൂരിലെത്തിയ ഒരു മലയാളി സുഹൃത്ത് അയച്ചുതന്ന വീഡിയോ ഇവിടെ പങ്കുവെക്കുന്നു. 2023…

Read More