
2024 ൽ അതിഥികളെ സ്വീകരിക്കാനൊരുങ്ങി സൗദി സിൻഡാല ദ്വീപ്
റിയാദ് : സൗദി വിനോദ സഞ്ചാര മേഖലയുടെ മുഖം മാറ്റാനൊരുങ്ങി സൗദിയുടെ ആഡംബര ദ്വീപായ സിൻഡാല. സൗദിയുടെ സ്വപ്ന നഗരിയായ നിയോമിലാണ് സിൻഡാല ഒരുങ്ങുന്നത്. അത്യാധുനിക യോട്ടുകളും അപ്പാർട്മെന്റുകളും അടങ്ങിയ സിൻഡാല 2024 ൽ അതിഥികളെ സ്വീകരിക്കാനൊരുങ്ങും. സിൻഡാല ദ്വീപ് സൗദി വിനോദസഞ്ചാര വ്യവസായത്തിനു കരുത്തുപകരുമെന്നു പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. 8.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന സിൻഡാലയിൽ 86 ബർത്ത് മറീന, 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറി, 333…