അര്‍ജുനെ കാണാതായിട്ട് എട്ടുദിവസം; ഇന്ന് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തും

ഉത്തര കന്നഡയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെകാണാതായിട്ട് ഇന്നേക്ക് എട്ടുദിവസം.കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച്‌ അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും.ഇന്നുമുതല്‍ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടക്കുക. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തെരച്ചില്‍. ഇന്നലെ വൈകിട്ടോടെ,പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്നല്‍ കിട്ടിയിരുന്നു.ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി. ഗംഗാവലി നദിക്കടിയില്‍ നിന്ന് കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ പരിശോധന. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റ‌ർ അകലെയാണ് സിഗ്നല്‍…

Read More

‘അരുമൈമകൻ’ വാഴ്കെ..! അരിക്കൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം

ഇടുക്കി-ചിന്നക്കനാലിനെ കിടുകിടെ വിറപ്പിച്ച അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. സർക്കാരിനെതിരേ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചു പെ​രി​യാ​ർ ക​ടു​വ സാ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ചത്. ശ്രമകരമായ ദൗത്യമായിരുന്നു അത്. അരിക്കൊമ്പൻ എന്ന കുപ്രസിദ്ധ ആനയെ നാടുകടത്തുന്നതു കാണാൻ വ​ഴി​നീ​ളെ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. പാതിരാത്രിയിലാണ് ആനയെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചത്.  ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ പ​തി​വാ​യി റേ​ഷ​ൻ ക​ട ത​ക​ർ​ത്ത് അ​രി ഭ​ക്ഷി​ച്ച കൊ​മ്പ​ന് നാ​ട്ടു​കാ​രി​ട്ട പേ​രാ​ണ് അ​രി​ക്കൊ​മ്പ​ൻ. മേ​ഖ​ല​യി​ൽ 180 കെ​ട്ടി​ട​ങ്ങ​ൾ അ​രി​ക്കൊ​മ്പ​ൻ ത​ക​ർ​ത്തുവെന്നാണ്…

Read More