
സിറിയയിൽ ഉഗ്രസ്ഫോടനങ്ങൾ നടത്തി ഇസ്രയേൽ ; ഭൂകമ്പത്തിന് സമാനമെന്ന് റിപ്പോർട്ടുകൾ
സിറിയയിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ. സിറിയയുടെ തീരദേശ മേഖലയ്ക്ക് സമീപമായിരുന്നു വ്യോമാക്രമണം. ഇസ്രയേലിന്റെ ജെറ്റ് വിമാനങ്ങൾ ടാർട്ടസിലെ സൈനിക സൈറ്റുകളിൽ സ്ഫോടനങ്ങൾ നടത്തി. റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് സമാനമായിരുന്നു ഇസ്രായേൽ നടത്തിയ സ്ഫോടനങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർഫേസ്-ടു-സർഫേസ് മിസൈൽ സ്റ്റോറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണമെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വലിയ…