
ദീപ്തി മേരി വർഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാൻ സതീശൻ എന്നെ തഴഞ്ഞു,; സിമി റോസ്ബെൽ ജോൺ
വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസിൻറെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കപ്പെട്ട വനിതാനേതാവ് സിമി റോസ്ബെൽ ജോൺ. നിലവിലെ കെ.പി.സി.സി. ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാൻ സതീശൻ തന്നെ ഒതുക്കിയെന്ന് സിമി റോസ്ബൽ ജോൺ ആരോപിച്ചു. പ്രതിപക്ഷനേതാവ് ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയുമാണ് സംസാരിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. സി.പി.എമ്മുമായി താൻ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് വി.ഡി. സതീശൻ തെളിയിക്കണം. ഒരുപാട് അവസരങ്ങൾ നിഷേധിക്കപ്പെട്ടു. കെ.പി.സി.സി. പ്രസിഡന്റ് നിസ്സഹായവസ്ഥ തന്നോട് പറഞ്ഞിട്ടുണ്ട്. തന്നെ ജില്ലയിലെ ഒരുപാട് നേതാക്കൾ പിന്തുണച്ചിട്ടു ദീപ്തി മേരി…