
പ്ലേ ഓഫ് സാധ്യത നിലനിർത്തി ചെന്നൈ; രാജസ്ഥാനെ വീഴ്ത്തിയത് 5 വിക്കറ്റിന്
ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്റെ അടിത്തെറ്റിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫിന് അരികെ. രാജസ്ഥാൻ ഉയർത്തിയ 142 റൺസ് വിജയലക്ഷ്യം ചെന്നൈ 18.2 ഓവറില്‍ കടന്നു. 5 വിക്കറ്റിനാണ് സിഎസ്കെയുടെ ജയം. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്കു കയറിയിരിക്കുകയാണ് ചെന്നൈ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ സ്ലോ പിച്ചില്‍ നന്നായി പാടുപ്പെട്ടു. പവർപ്ലേയില്‍ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും ചേർന്ന് 42 റണ്‍സാണ് എടുത്തത്. ശേഷം 21ാം പന്തില്‍ 24 റൺസോടെ ജയ്സ്വാളിനെയും,…