രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾക്കുള്ളത് വ്യാജ തിരിച്ചറിയൽ രേഖകൾ: റദ്ദാക്കാൻ നിർദേശവുമായി വാർത്താവിതരണ മന്ത്രാലയം

രാജ്യത്ത് കുറഞ്ഞത് 21 ലക്ഷം സിം കാർഡുകൾ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പ്രവർത്തനസജ്ജമാക്കിയിരിക്കുന്നതെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. മന്ത്രാലയം നടത്തിയ സർവേ പ്രകാരമാണ് കണ്ടെത്തൽ. ബിഎസ്എൻഎൽ, ഭാരതി എയർടെൽ, എംടിഎൻഎൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്ക് സംശയമുള്ള ഉപയോക്താക്കളുടെ പട്ടിക മന്ത്രാലയം കൈമാറി. അടിയന്തരമായി ഇവരുടെ രേഖകൾ വീണ്ടും പരിശോധിച്ച് വ്യാജമെന്നു കണ്ടെത്തുന്ന കണക്ഷനുകൾ റദ്ദാക്കാനും നിർദേശം നൽകിയിട്ടുണ്ട്. നിർമിതബുദ്ധി ഉപയോഗിച്ചു 114 കോടി കണക്ഷനുകൾ പരിശോധിച്ചതിൽനിന്നാണ് 21 ലക്ഷം സിം കാർഡുകളുടെ…

Read More

ഇന്ത്യയിൽ സിം കാർഡുകൾ വാങ്ങുന്നതിൽ നിയന്ത്രണം; നിബന്ധനകൾ കടുപ്പിച്ച് ടെലികോം മന്ത്രാലയം

ഇന്ത്യയിൽ സിം കാർഡുകൾ വാങ്ങുന്നതിൽ കടുത്ത നിബന്ധനകളുമായി ടെലികോം മന്ത്രാലയം. ഉപഭോക്താക്കൾ എങ്ങനെ സിം കാർഡുകൾ വാങ്ങണമെന്നും ആക്ടീവാക്കണമെന്നതും സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. സിം കാർഡുകളുടെ വിൽപ്പനയും ഉപയോഗവും സംബന്ധിച്ച് രണ്ട് സർക്കുലറുകളാണ് ടെലികോം ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയത്. ഉപഭോക്തക്കൾക്കും ടെലികോം കമ്പനികൾക്കും ടെലികോം വകുപ്പ് നിർദേശങ്ങൾ നൽകി. രാജ്യത്ത് സിം കാർഡുകൾ വിൽക്കുന്ന നിലവിലെ രീതിയുടെ സുരക്ഷ പരിശോധിക്കുന്നതിനൊപ്പം കെവൈസി നിർബന്ധമാക്കുന്ന വ്യവസ്ഥകളും പാലിക്കണമെന്ന് ടെലികോം ഡിപ്പാർട്ട്മെന്റ് പറയുന്നു. ടെലികോം കമ്പനികൾ അവരുടെ സിം കാർഡുകൾ വിൽക്കുന്ന…

Read More