പാരാലിംപിക്സിൽ ഷോട്ട്പുട്ടിൽ വെള്ളി; ഇന്ത്യക്ക് 21–ാം മെഡലുമായി സച്ചിൻ ഖിലാരി

പാരീസ് പാരാലിംപിക്സിൽ പുരുഷവിഭാഗം ഷോട്ട്പുട്ടിൽ ഇന്ത്യയുടെ സച്ചിൻ‌ സർജേറാവു ഖിലാരിക്ക് വെള്ളി. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ പാരാലിംപിക്സ് പുരുഷവിഭാഗം ഷോട്ട്പുട്ടിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് സച്ചിൻ‌ ഖിലാരി. പുരുഷവിഭാഗം എഫ്46 വിഭാഗത്തിൽ 16.32 മീറ്റർ ദൂരം കണ്ടെത്തിയാണ് സച്ചിൻ വെള്ളി നേടിയത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരനാണ് സച്ചിൻ. കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണം നേടിയിരുന്നു. 16.38 മീറ്റർ ദൂരം കണ്ടെത്തിയ കാനഡയുടെ ഗ്രെഗ് സ്റ്റുവാർട്ടിനാണ് പാരാലിംപിക്സിൽ സ്വർണം. ഈ…

Read More

ഏഷ്യൻ ഗെയിംസ്; ലോഗ്‌ജംപിൽ മലയാളി താരം എം.ശ്രീശങ്കറിന് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ മലയാളി താരം എം ശ്രീശങ്കരിന് വെള്ളി. 8.19 മീറ്റര്‍ ചാടിയാണ് ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം. 1978ന് ശേഷം ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ലോങ് ജംപില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കുന്നത്. 8.22 മീറ്റാണ് ഒന്നാം സ്ഥാനത്തെത്തിയ ചൈനീസ് താരം മറികടന്നത്. കേവലം മൂന്ന് സെന്റിമിറ്റര്‍ വ്യത്യാസത്തിലാണ് ശ്രീശങ്കറിന് സ്വര്‍ണം നഷ്ടമായത്. കൂടാടെ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കല മെഡലും സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില്‍ ഇന്ത്യ…

Read More

ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിവസവും മെഡൽ നേട്ടവുമായി ഇന്ത്യ. സരബ്ജോത് സിങ്, ദിവ്യ ടിഎസ് എന്നിവർക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനൽ മത്സരം. ചൈനയുടെ ബോവൻ ഷാങ്-റാൻക്‌സിൻ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. ഈ ഏഷ്യൻ ഗെയിംസിലെ സരബ്ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ സരബ്ജോത് സ്വർണം നേടിയപ്പോൾ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തിൽ ദിവ്യ വെള്ളി നേടിയിരുന്നു.

Read More