
‘സിൽവർലൈൻ രാഷ്ട്രീയവിഷയമായത് വേദനിപ്പിച്ചു; കേന്ദ്രം എതിരല്ല: അശ്വിനി വൈഷ്ണവ്
സിൽവർലൈൻ കേരളത്തിൽ രാഷ്ട്രീയവിഷയമായതു വേദനിപ്പിച്ചുവെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കേന്ദ്രം കേരളത്തിന്റെ പദ്ധതിക്ക് എതിരല്ല. വികസനം വേഗത്തിൽ വരണമെന്ന കാഴ്ചപ്പാടാണുള്ളത്. ഇക്കാര്യത്തിൽ വിവേചനമില്ല. കേന്ദ്ര സർക്കാരിനു വ്യക്തമായ നിലപാടുണ്ട് – ഒരു അഭിമുഖത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു. ഇതുപോലൊരു പദ്ധതിക്ക് കിലോമീറ്ററിന് 200–250 കോടി രൂപ വേണ്ടിവരും. കിലോമീറ്ററിനു 120 കോടിയാണു സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. അത് അറിവില്ലായ്മ കൊണ്ടല്ല, പദ്ധതി തുടങ്ങിക്കഴിഞ്ഞാൽ ചെലവ് ഉയർത്താമെന്നുദ്ദേശിച്ചാണ്. യാഥാർഥ്യബോധത്തോടെയുള്ള പദ്ധതിയല്ല സമർപ്പിച്ചത്. പുതിയ ഡിപിആർ (വിശദ…