ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്ത്

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. തുരങ്കത്തിലേക്കു പുതിയതായി സ്ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണു തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാന്മാരാണ്. രക്ഷാപ്രവർത്തകരുമായി വാക്കി ടോക്കിയിലൂടെ സംസാരിച്ചു. തുരങ്കത്തിൽ 41 തൊഴിലാളികൾ കുടങ്ങിയിട്ട് ഒരാഴ്ചയിലേറെ പിന്നിട്ടിരിക്കുകയാണ്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഭക്ഷണവും വെള്ളവും തൊഴിലാളികൾക്കു പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്കു നൽകുന്നുണ്ട്.  കുടുങ്ങിക്കിടക്കുന്നവർക്കു പൈപ്പിലൂടെ ബോട്ടിലുകളിൽ ‘കിച്ചടി’ നൽകാനുള്ള ശ്രമത്തിലാണു രക്ഷാപ്രവർത്തകർ. ഇതാദ്യമായാണു ചൂടുള്ള ഭക്ഷണം തൊഴിലാളികൾക്കായി ഉണ്ടാക്കുന്നതെന്നു പാചകക്കാരൻ ഹേമന്ത് പറഞ്ഞു. ”ചൂടുള്ള ഭക്ഷണം…

Read More