
‘സിൽക്ക് സ്മിതയുടെ കഴുത്തിൽ താലികെട്ടിയത് ഞാനായിരുന്നു, അവർ എന്നോട് കുറേ കാര്യങ്ങൾ പറഞ്ഞു’; മധുപാൽ
നടനേക്കാളുപരി ഒരു എഴുത്തുകാരനും സംവിധായകനുമാണ് മധുപാൽ. മികച്ച നിരവധി ചിത്രങ്ങൾ മലയാളിയ്ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചതും മധുപാലാണ്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ മാദക സൗന്ദര്യമെന്ന് അറിയപ്പെടുന്ന പകരക്കാരില്ലാത്ത കലാകാരി സിൽക്ക് സ്മിതയെ കുറിച്ച് മധുപാൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പള്ളിവാതുക്കൽ തൊമ്മിച്ചനെന്ന സിനിമയിൽ മധുപാലിന്റെ ഭാര്യ വേഷം ചെയ്തത് സിൽക്ക് സ്മിതയായിരുന്നു. സാമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സിൽക്ക് സ്മിതയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവം…