
‘നടന്നത് ഭീകരാക്രമണം, കലാപകാരികളെ ശിക്ഷിക്കണം’: ഷെയ്ഖ് ഹസീന
ബംഗ്ലദേശ് പ്രധാനമന്ത്രി സ്ഥാനത്തുനിന്നുള്ള പുറത്താകലിനുശേഷം ആദ്യമായി പ്രതികരിച്ച് ഷെയ്ഖ് ഹസീന. ജൂലൈയിൽ നടന്ന പ്രക്ഷോഭത്തിലെ കൊലപാതകങ്ങളിലും അക്രമസംഭവങ്ങളിലും ഉൾപ്പെട്ടവർക്കു തക്കതായ ശിക്ഷ നൽകണമെന്നു ഹസീന ആവശ്യപ്പെട്ടു. മകൻ സയീബ് വാസെദാണ് ഷെയ്ഖ് ഹസീനയുടെ പ്രസ്താവന സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ജൂലൈയിലെ അക്രമങ്ങളെ ഭീകരാക്രമണമെന്നാണു ഷെയ്ഖ് ഹസീന പ്രസ്താവനയിൽ വിശേഷിപ്പിച്ചിട്ടുള്ളത്. 1975 ഓഗസ്റ്റ് 15-ന്, ബംഗ്ലാദേശ് സ്ഥാപകനും തന്റെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ടതിനേക്കുറിച്ചും തുടർന്ന് അടുത്ത ബന്ധുക്കളെ നഷ്ടമായതിനേക്കുറിച്ചും ഹസീന പ്രസ്താവനയിൽ ഓർമ്മിപ്പിക്കുന്നു. മുജീബുർ റഹ്‌മാന്റെ…