
സിക്കിമിലെ മിന്നൽ പ്രളയം; ഒഴുകി വന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുത്, കർശന നിർദേശവുമായി സിക്കിം സർക്കാർ
സിക്കിമിലെ മിന്നൽ പ്രളയത്തിൽ പെട്ട് മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നു.പ്രളയത്തിൽ മരിച്ച ഏഴ് സൈനികരുടെ മൃതദേഹം കണ്ടെത്തി. അതേസമയം പ്രളയത്തിൽ ഒഴുകി വന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ ജനങ്ങൾ എടുക്കരുതെന്ന് സിക്കിം സർക്കാര്‍ കർശന നിർദേശം നൽകി. സംസ്ഥാനത്തിന് 44.8 കോടിയുടെ സഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കാണാതായ നൂറിലേറെ പേർക്കായി മൂന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്. കൂടുതൽ കേന്ദ്രസേന അടക്കം സംസ്ഥാനത്തേക്ക് എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന 14 പേരെ രക്ഷിക്കാൻ ശ്രമം…