പി.എസ്.സി കോഴ വിവാദത്തിലെ അച്ചടക്ക നടപടി; തിരുത്തൽ പ്രക്രിയയുടെ ഭാഗമെന്ന് സി.പി.എം

പി.എസ്.സി കോഴ വിവാദത്തിലെ അച്ചടക്ക നടപടി തിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്ന വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ്. പാർട്ടിക്കെതിരായ കടന്നാക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പാർട്ടിയിൽ കുഴപ്പമാണെന്ന് വരുത്താനുമാണ് മാധ്യമങ്ങളും പാർട്ടി ശത്രുക്കളും നടത്തുന്നതെന്നും സെക്രട്ടേറിയേറ്റ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. പാർട്ടി നടപടികൾക്ക് വിധേയരാകുന്നവർക്ക് വീരപരിവേഷം നൽകുന്നത് നേരത്തേയുള്ള രീതിയാണെന്നും മാധ്യമങ്ങളും പാർട്ടി വിരുദ്ധ‌രും ഉന്നയിച്ച ആരോപണങ്ങൾ ഭാവനാ സൃഷ്ടിയെന്ന് തെളിഞ്ഞിട്ടും ഉരുണ്ടുകളിക്കുകയാണെന്നും സെക്രട്ടേറിയേറ്റ് ആരോപിച്ചു. പാർട്ടിയുടെ മുതിർന്ന നേതാക്കളായ എളമരം കരീം, മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെ…

Read More

സൂക്ഷിക്കണം; റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെക്കുറിച്ച് അറിയാം

ശരീരത്തിൻറെ ഏതു ഭാഗത്തെയും ബാധിക്കുന്ന വിട്ടുമാറാത്ത കോശജ്വലന രോഗങ്ങളാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ).  റൂമറ്റോയ്ഡ് ആർത്രൈറ്റിസ് സാധാരണയായി കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളെയും ഇടയ്ക്കിടെ കാൽമുട്ട്, ഇടുപ്പ്, തോളിൽ പോലുള്ള വലിയ സന്ധികളെയും ബാധിക്കുന്നു. രോഗം പുരോഗമിക്കുമ്പോൾ, ഇതു തരുണാസ്ഥിക്കു നാശമുണ്ടാക്കുകയും ചേരുന്നതിനു സ്ഥിരമായ നാശമുണ്ടാക്കുകയും ചെയ്യുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ജോലിയെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. ആർഎ ഉള്ള പലരും ചലനാത്മകതയെയും ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും നിയന്ത്രിച്ചിരിക്കുന്നു. ജോലി ചെയ്യാനുള്ള കഴിവില്ലായ്മയാണ് രോഗത്തിൻറെ തുടക്കത്തിൽ കാണപ്പെടുന്ന…

Read More

കണ്ണിന്റെ അടയാളങ്ങളെ സംസാരമാക്കി മാറ്റുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഉപകരണം വികസിപ്പിച്ചു

ലളിതമായ കണ്ണ് അടയാളങ്ങൾ ഉപയോഗിച്ച് സംസാര വൈകല്യമുള്ളവരെ ആശയവിനിമയം നടത്താൻ പ്രാപ്‌തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഹ്യൂമാനിറ്റേറിയൻ ടെക്‌നോളജി (HuT) ലാബിലെ ഗവേഷകർ.  നേത്രവാദ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിൽ കാമറ, ഡിസ്‌പ്ലേ, സ്പീക്കർ, കൺട്രോളർ, ഒരു തവണ ചാർജ് ചെയ്താൽ ആറ് മണിക്കൂർ ഉപയോഗിക്കാവുന്ന  റീചാർജാബിൾ ബാറ്ററി എന്നിവ ഉൾപ്പെടുന്നു. ശരണി എന്ന കസ്റ്റമൈസ് ചെയ്ത  AI അൽഗോരിതം മുഖേന ഉപയോക്താവിന്റെ കണ്ണ് അടയാളം കാമറ തിരിച്ചറിയുന്നു, അത് അക്ഷരമാലയായോ വാക്കോ…

Read More

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കര്‍ശന ശിക്ഷ; ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള നിയമ ഭേദഗതിക്ക് ഇതോടെ അംഗീകാരമായി. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടും. ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിന് 7 വർഷം തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 6 മാസമാക്കി. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമത്തിന്‍റെ സംരക്ഷണമുണ്ടാകും. പ്രതികൾക്കെതിരെ സമയബന്ധിത നിയമനടപടികൾക്കും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഡോക്ടർമാരുടെ ചിരകാല ആവശ്യമായിരുന്ന ഓർസിനൻസ്, കൊട്ടാരക്കര ആശുപത്രിയിലെ…

Read More