
സൗദി അറേബ്യയിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്
സൗദി അറേബ്യയിൽ നിന്നും പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കൽ ഗണ്യമായി കുറഞ്ഞതായി കണക്കുകൾ. നാട്ടിലേക്കയക്കുന്ന പണത്തിൽ അഞ്ചു വർഷത്തിനിടെ ഏറ്റവും കുറവാണ് ഈ വർഷം ഫെബ്രുവരിയിൽ രേഖപ്പെടുത്തിയതെന്ന് സൗദി സെൻട്രൽ ബാങ്ക് (സാമ) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. സൗദിയിലെ പ്രവാസികളുടെ പണമയക്കൽ ഫെബ്രുവരി അവസാനത്തിൽ 10.41 ശതമാനം ഇടിഞ്ഞ് 9.33 ശതകോടി റിയാലായി. വിദേശ പണമയക്കൽ പ്രതിമാസം 1.08 ശതകോടി മാസാടിസ്ഥാനത്തിൽ കുറഞ്ഞതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഇത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ…