
ദുബൈ നഗരം കാണാൻ ആർ.ടി.എയുടെ അടിപൊളി ബസ്
ദുബൈ നഗരത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഏറെ ഉപകാരപ്പെടുന്ന ബസ് സർവിസുമായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ദുബൈയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബസ് സെപ്റ്റംബറിലാണ് റോഡിലിറങ്ങുക. നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കുമെന്നതാണ് സർവിസിൻറെ പ്രത്യേകത. ദുബൈ മാളിൽനിന്ന് ആരംഭിച്ച്, എട്ട് പ്രധാന വിനോദകേന്ദ്രങ്ങളിലും ലാൻഡ്മാർക്കുകളിലുമാണ് ബസ് സഞ്ചരിക്കുക. ‘ഓൺ ആൻഡ് ഓഫ്’ രീതിയിൽ പ്രവർത്തിക്കുന്ന സർവിസിൽ ഇഷ്ടമുള്ള സ്ഥലത്തിറങ്ങി കാഴ്ചകൾ ആസ്വദിക്കാനും അടുത്ത ബസിൽ കയറി അടുത്ത സ്ഥലത്തേക്ക്…