
സിദ്ധാർഥന്റെ മരണം: വി.സിയെ സസ്പെൻഡ് ചെയ്തതിനോട് യോജിക്കാനാകില്ലെന്ന് ചിഞ്ചുറാണി
വയനാട് വെറ്ററിനറി സര്‍വകലാശാല വി.സിയെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ ഗവർണർക്കെതിരെ മന്ത്രി ജി. ചിഞ്ചുറാണി. വി.സിയെ സസ്പെൻഡ് ചെയ്ത നടപടിയുമായി യോജിക്കാനാകില്ലെന്നും ചിഞ്ചുറാണി പ്രതികരിച്ചു. ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെയായിരുന്നു. വി.സിയെ സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ചെയ്യേണ്ട നടപടികൾ സർവകലാശാല എടുത്ത് കഴിഞ്ഞു. പരാതി കിട്ടിയ 31 പേരിൽ 19 പേർക്കെതിരെയും നടപടിയെടുത്തു. ഗവർണറുടെ നടപടി വകുപ്പ് തല അന്വേഷണം തുടരുന്നതിനിടെയാണ് ഉണ്ടായത്. ഡീനെ മാറ്റാനുള്ള നിർദേശം നേരത്തെ നൽകി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. മരിച്ചതിനുശേഷം…