
വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണം; പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് ഡിജിപി
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡി ജി പി. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേസ് സി ബി ഐക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തിയെന്ന് ആഭ്യന്തര സെക്രട്ടറി ആരോപിച്ചിരുന്നു. നേരത്തെ വിജ്ഞാപനം ഇറങ്ങിയിട്ടും പൊലീസ് നടപടിക്രമങ്ങൾ വൈകിപ്പിച്ചവെന്നായിരുന്നു ആരോപണം. സർക്കാർ വിജ്ഞാപനം ഇറക്കുന്നതിന് പിന്നാലെ പ്രെഫോമ രേഖകൾ നൽകുന്നതാണ് ഇതുവരെയുള്ള നടപടിക്രമങ്ങൾ. ഇക്കാര്യത്തിൽ ആഭ്യന്തര സെക്രട്ടറി ഡി ജി പിയോട് വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ മാസം…