
സിദ്ധാർത്ഥൻ്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും, സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യം
പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ നീതി തേടി വിദ്യാർഥിയുടെ അച്ഛനും മറ്റ് ബന്ധുക്കളും മുഖ്യമന്ത്രിയെ കാണും. സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് സിദ്ധാർത്ഥന്റെ അച്ഛൻ ആവശ്യപ്പെടും. ഉച്ചയ്ക്ക് മുമ്പ് കൂടിക്കാഴ്ച നടക്കും. രക്ഷിതാക്കൾ ആവശ്യപ്പെടുന്ന അന്വേഷണം സർക്കാർ നടത്തുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ച പ്രധാന പ്രതി സിൻജോ ജോൺസൻ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. കൈവിരലുകൾ കൊണ്ട് സിൻജോ കണ്ഠനാളം അമര്‍ത്തിയതോടെ സിദ്ധാര്‍ത്ഥന് ദാഹജലം…