സിദ്ധാർത്ഥന്റെ മരണം; സിബിഐ സംഘം അന്വേഷണത്തിനായി ഇന്ന് വയനാട്ടിലെത്തിയേക്കും

പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ദില്ലയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും. കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാർച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്. 

Read More

സിദ്ദാർത്ഥന്‍റെ മരണം: കുടുംബത്തിന് പിന്തുണയുമായി കെഎസ് യു

വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥിന്‍റെ  മരണത്തിൽ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർ ഷോ എന്നിവർക്കെതിരെ നടത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വെറ്റിനറി കോളേജിൽ സ്ഥിരമായി എത്തീയിരുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കും കൊലപാതകം ആസൂത്രണം ചെയ്തത് എന്ന സിദ്ദാർത്ഥന്‍റെ  അച്ഛന്‍റെ  പ്രതികരണം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്‍റ്  ആവശ്യപ്പെട്ടു….

Read More

സിദ്ധാർത്ഥനെ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ; പുതിയ വെളിപ്പെടുത്തലുമായി ഹോസ്റ്റൽ പാചകക്കാരൻ

പൂ­​ക്കോ­​ട് വെ­​റ്റി​ന­​റി സ​ര്‍­​വ­​ക­​ലാ​ശാ­​ല വി­​ദ്യാ​ര്‍​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. സി​ദ്ധാ​ർ​ഥ​ന്റെ ശ​രീ​രം ജ​ന​ൽ ക​മ്പി​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കണ്ടെന്ന് ഹോ​സ്റ്റ​ൽ പാ​ച​ക​ക്കാ​ര​നാ​യ ജെ​യിം​സ്. ക​ഴു​ത്തി​ലെ തു​ണി മു​റി​ച്ചു​മാ​റ്റാ​ൻ സ​ഹാ​യി​ച്ച​ത് താൻ ആയിരുന്നെന്നും ജെയിംസ് വെളിപ്പെടുത്തി. ശ​രീ​രം താ​ഴെ ഇ​റ​ക്കു​മ്പോ​ൾ സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നും ജെ​യിം​സ് പ​റ​ഞ്ഞു. ഒരു സ്വ​കാ​ര്യ ചാ​ന​ലു​കാ​രോ​ടാണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സിദ്ധാർത്ഥനെ താ​ഴെ ഇ​റ​ക്കു​മ്പോ​ൾ ജീ​വ​നി​ല്ലാ​യി​രു​ന്നു​വെ​ന്നും പാചകക്കാരൻ പറഞ്ഞു. ശ​രീ​രം താ​ഴെ​യി​റ​ക്കാ​നും ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നും ഉ​ണ്ടാ​യി​രു​ന്ന​വ​രി​ൽ അ​ധി​ക​പേ​രും സി​ദ്ധാ​ർ​ഥ​നെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യി​രു​ന്നു….

Read More

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം; കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു

സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ഉറപ്പായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിന് മുമ്പിൽ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ഇന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ വന്ന് കാണുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരസമരം അവസാനിപ്പിക്കണമെന്നും, ഉടനെ ഇവര്‍ ആശുപത്രിയില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം അധികം വൈകാതെ തന്നെ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ്…

Read More

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം: വി.എം സുധീരൻ

സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് മുതിർന്ന നേതാവ് വിഎം സുധീരൻ. സിദ്ധാർത്ഥൻ്റേത് കൊലപാതക സംശയം എന്നല്ല, കൊലപാതകം തന്നെയാണെന്ന് സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിനകത്ത് ആദ്യം പൊലീസിന്റെ നിലപാട് പൊസീറ്റീവായിരുന്നില്ല. കുടുംബവും ജനങ്ങളും സജീവമായി ഇടപെട്ടത് മൂലമാണ് പൊലീസ് ഇതുവരെയെങ്കിലും എത്തിയതിന് കാരണമായതെന്നും സുധീരൻ പറഞ്ഞു. ന്യായമായ സംശയം വിഷയം തണുത്തു കഴിഞ്ഞാൽ പൊലീസ് ഇതിൽ ഏതെങ്കിലും തരത്തിൽ കള്ളക്കളി കളിക്കുമോ എന്നതാണ്. പൊലീസിന് മേൽ അത്രയധികം രാഷ്ട്രീയ സമ്മർദ്ദം ഉണ്ട്. ഇത് വിലയിരുത്തുമ്പോൾ മരണത്തെ കുറിച്ച്…

Read More

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളെല്ലാം പിടിയില്‍

വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻറെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിൻജോ ജോൺസൺ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിൻജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നീ പ്രതികളും പൊലീസിൻറെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.  ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് സിദ്ധാർത്ഥിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ…

Read More

സിദ്ധാർഥനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നു വർഷം പഠന വിലക്ക്

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയാക്കിയ വിദ്യാർഥികൾക്കെതിരെ നടപടിയുമായി കോളജ് അധികൃതർ. സിദ്ധാർഥനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നു വർഷം പഠന വിലക്ക് ഏർപ്പെടുത്തി. കോളജിൽ ഇന്ന് ചേർന്ന ആന്‍റി റാഗിങ് കമ്മിയുടേതാണ് തീരുമാനം. സിദ്ധാർഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലായ മൂന്നു എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കോളജ് യൂണിയൻ പ്രസിഡന്‍റ് കെ. അരുൺ, യൂനിയൻ അംഗം ആസിഫ് ഖാൻ, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ…

Read More

തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ആളെ കൊല്ലപ്പെടുത്തി; സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐയുടെ പങ്ക് വ്യക്തം: ഗവര്‍ണര്‍

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ മാതാപിതാക്കൾ തനിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി മറുപടി നൽകി. ഇതിൽ നിന്നും എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണ്. സംസ്ഥാനത്ത് ചില ശക്തികൾ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന ആളെ കൊല്ലപ്പെടുത്തിയെന്ന് ടിപി വധക്കേസ് പരാമര്‍ശിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു. ആ കേസിൽ ശിക്ഷ ഇപ്പോൾ ഹൈക്കോടതി…

Read More

സിദ്ധാർത്ഥിന്റെ മരണം; എസ്എഫ്‌ഐ നേതാക്കളടക്കം മൂന്ന് പേർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട മൂന്ന് പേർ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. എസ്എഫ്‌ഐ കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാനും മറ്റൊരു പ്രതിയുമാണ് കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്.  കസ്റ്റഡിയിലെടുത്ത അഖിന്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ, 18 പ്രതികളിലെ 10 പേരും പൊലീസ് പിടിയിലായി. ഇനി 8 പേരെയാണ് പിടികൂടാനുള്ളത്. ഇന്നലെ രാത്രി വൈകിയാണ് ആദ്യം പ്രതി ചേർത്ത 12 പേരിൽ ഒരാളായ അരുൺ കീഴടങ്ങിയത്. കൽപ്പറ്റ…

Read More

സിദ്ധാര്‍ഥന്‍റെ മരണം; കേസിൽ പ്രധാന പ്രതികളായ 12 പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കും

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ബി വി എസ് സി വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതികളായ 12 പേർക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കും. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം. കോളജ് യൂണിയൻ പ്രസിഡന്‍റും എസ് എഫ് ഐ സെക്രട്ടറിയും ഇതിലുൾപ്പെടുന്നുണ്ട്. കോളജ് യൂണിയൻ പ്രസിഡന്‍റ് കെ അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവർ ഒളിവിലാണ്. അതേസമയം…

Read More