
അഴിമതിക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ
അഴിമതി നിരോധന നിയമപ്രകാരം കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണചെയ്യാൻ അനുമതി നൽകി ഗവർണർ തവർചന്ദ് ഗെഹ്ലോത്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണിത്. അതിനിടെ ഗവർണർ തവർചന്ദ് ഗെഹ്ലോതിന്റെ ഉത്തരവ്ചോദ്യംചെയ്ത് സിദ്ധരാമയ്യയുടെ അഭിഭാഷകർ കർണാടക ഹൈക്കോടതിയെ ശനിയാഴ്ചതന്നെ സമീപിക്കും. വിചാരണചെയ്യാൻ ഗവർണർ തിടുക്കപ്പെട്ടാണ് അനുമതി നൽകിയെന്ന് ആരോപിച്ചാവും അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയെന്നാണ് വിവരം. സംഭവത്തിൽ കർണാടക അഭ്യന്തരമന്ത്രി ജി പരമേശ്വര ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കേന്ദ്ര…