
ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല; അടുത്ത സാമ്പത്തിക വർഷം നടപടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി
സാമൂഹിക ക്ഷേമ പെൻഷനുകളിൽ ഇത്തവണയും വർധനയില്ല. ക്ഷേമപെൻഷൻ അടുത്ത സാമ്പത്തിക വർഷം കൃത്യമായി കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ.ബാലഗോപാൽ, തുക വർധിപ്പിക്കുന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അനുകൂല നിലപാടു സ്വീകരിക്കാത്തതിന് കേന്ദ്രസർക്കാരിനു മേൽ പഴി ചാരിയായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ജനുവരിയിലെ പെൻഷൻ കൂടി ചേർത്താൽ ഇപ്പോൾ തന്നെ 5 മാസത്തെ പെൻഷൻ കുടിശികയാണ്. 5 മാസത്തെ കുടിശികയിൽ 2 മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുമെന്ന്…