
മോട്ടോർ സൈക്കിളിൽ ചെത്തുന്ന കരടി; വൈറലായി വീഡിയോ
കാലം പോയൊരു പോക്കെ…ബൈക്കിൽ കറങ്ങിനടക്കുന്ന ഒരു കരടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്. സംഭവം ഇവിടെയല്ല, അങ്ങ് റഷ്യയിലാണ്. റോഡിലൂടെ ഒരു മോട്ടോർ സൈക്കിളിന്റെ സൈഡ്കാറിൽ ഇരുന്ന് ചെത്തുകയാണ് കരടികുട്ടൻ. ഇടയ്ക്ക് ആളുകൾക്ക് നേരെ കൈവീശി കാണിക്കുന്നുണ്ട്. ഇവന്റെ പേരാണ് ടിം. ആള് ഏരിയ 29 സർക്കസിലെ പ്രശസ്തനായ ബ്രൗൺ ബെയറാണ്. പോളാർ വൂൾവ്സ് ക്ലബ്ബിൽ നിന്നുള്ള ഒരാളും പരിശീലകനും ഒപ്പമായിരുന്നു ടിമ്മിന്റെ യാത്ര. കഷി നല്ല ഉഷാറാണ്. റഷ്യയിലെ സിക്റ്റിവ്കറിലെ തെരുവിൽ നിന്നുള്ള ഈ വീഡിയോ…