
‘ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു സിനിമയില്ല; അത് താന്‍ ആസ്വദിക്കുകയാണ്’: സിദ്ദിഖ്
തനിക്ക് ഇത്രയും ചീത്തപ്പേര് ഉണ്ടാക്കിയ സിനിമ ഈ അടുത്ത കാലത്തൊന്നും വേറെ ഉണ്ടായിട്ടില്ല എന്ന് നടൻ സിദ്ദിഖ്. ‘നേര്’ സിനിമയുടെ വിജയാഘോഷത്തിനിടെയാണ് സിദ്ദിഖ് ഇക്കാര്യം പറഞ്ഞത്. നേരിലെ കഥാപാത്രത്തിന് തനിക്ക് ലഭിക്കുന്ന ചീത്തപ്പേര് താന്‍ ആസ്വദിക്കുകയാണെന്നും താരം പങ്കുവച്ചു. നടന്റെ വാക്കുകൾ ‘ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു സിനിമയില്ല, എന്നാല്‍ ആ ചീത്തപ്പേര് ആസ്വദിക്കുന്നു. എല്ലാവരും എടുത്ത് പറഞ്ഞത് തിയേറ്ററില്‍ വന്നാല്‍ ആളുകള്‍ രണ്ടെണ്ണം പൊട്ടിക്കും എന്നാണ്. നിങ്ങള്‍ പറയുന്ന പ്രത്യേക സീന്‍ അനശ്വരയുമായി…