നടിയുടെ പരാതി; സിദ്ദിഖിനെതിരെ കേസെടുത്തു, ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്

നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. മാസ്‌കറ്റ് ഹോട്ടലിൽ വച്ച് പരാതിക്കാരിയെ 2016ൽ നടൻ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി 2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചിരുന്നു. പരാതി പ്രത്യേക സംഘത്തിന് കൈമാറും. സിനിമയിൽ…

Read More

കലാരംഗത്തെ എന്റ നല്ല സുഹൃത്താണ് സിദ്ദിഖ്; പ്രചരിക്കുന്ന വാർത്ത വാസ്ത വിരുദ്ധമാണെന്ന് ആശാ ശരത്

നടൻ സിദ്ദിഖിനെതിരേ തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വാസ്ത വിരുദ്ധമാണെന്ന് നടി ആശാ ശരത്. സിദ്ദിഖ് തന്റെ നല്ല സുഹൃത്തും സഹപ്രവർത്തകനുമാണെന്നുംഈ അവസരത്തിൽ വ്യാജപ്രചരണങ്ങൾ നടത്തരുതെന്നും ആശ ശരത് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. ആശാ ശരതിന്റെ വാക്കുകൾ പ്രിയപ്പെട്ടവരെ. ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു എന്റെ പേരും പരാമർശിച്ചു കണ്ടത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിന്റെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ സിദ്ദിഖ് , ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ എന്നോട്…

Read More

രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. ഡിജിപിക്കാണ് പരാതി നൽകിയത്. തനിക്കെതിരായ ആരോപണത്തിന് പിന്നിൽ അജണ്ടയുണ്ടെന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും സിദ്ദിഖ് പരാതിയിൽ പറയുന്നു. രേവതി സമ്പത്തിന്റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു.

Read More

നടിയുടെ ലൈംഗിക ആരോപണം; അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സിദ്ദിഖ് രാജിവച്ചു

നടിയുടെ പീഡന ആരോപണത്തിനു പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നടൻ സിദ്ദിഖ് രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്. നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നു യുവനടി രേവതി സമ്പത്ത് ഇന്നലെ ആരോപിച്ചിരുന്നു. പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’…

Read More

സിനിമയിൽ ആർക്കും അങ്ങനെ അവസരങ്ങൾ നിഷേധിക്കാൻ സാധിക്കില്ല: സിദ്ദിഖ്

സിനിമയിൽ ആർക്കും അങ്ങനെ അവസരങ്ങൾ നിഷേധിക്കാൻ സാധിക്കില്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്. ആർക്കും ആരുടെയും അവസരങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും സക്സസ്ഫുള്ളായിട്ടുള്ള സിനിമകളുടെ ഭാ​ഗമായവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയേ ഉള്ളൂ എന്നും സിദ്ധിഖ് പറഞ്ഞു. ”ആർക്കും ആരെയും കഥാപാത്രത്തിന് വേണ്ടി നിർദേശിക്കാൻ കഴിയില്ല. കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ആളെയാണ് ആദ്യം സമീപിക്കുന്നത്. അവരെ ലഭിക്കാതെ വരുമ്പോഴാണ് മറ്റൊരാളെ സമീപിക്കുന്നതെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി. പവർ​ഗ്രൂപ്പിനെക്കുറിച്ച് അറിയില്ലെന്നും പവർ ​ഗ്രൂപ്പ് ഒരാളുടെ…

Read More

റിപ്പോർട്ട് വിശദമായി പഠിച്ചതിനുശേഷം എന്താണ് മറുപടി നൽകേണ്ടതെന്ന് തീരുമാനമെടുക്കും; അമ്മ ജനറൽ സെക്രട്ടറി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് പറഞ്ഞു. താരസംഘടനയായ അമ്മയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. അതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ‘റിപ്പോർട്ട് വിശദമായി പഠിച്ചതിനുശേഷം എവിടെയാണ് മറുപടി നൽകേണ്ടതെന്നും എന്താണ് മറുപടി നൽകേണ്ടതെന്നും സംബന്ധിച്ച് തീരുമാനമെടുക്കും. മറ്റ് സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. റിപ്പോർട്ടിലെ വിശദാംശങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ. വളരെ സെൻസിറ്റീവായ വിഷയമാണ്, എന്തെങ്കിലും വാക്ക് പറയുമ്പോഴും ഒരു അക്ഷരം…

Read More

നടൻ സിദ്ദീഖിന്റെ മകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു.ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും. നടന്‍ ഷഹീന്‍ സിദ്ദിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്‍റെ വിളിപ്പേര്. കഴിഞ്ഞ നവംബറില്‍ റാഷിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഷഹീന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.

Read More

സിദ്ധീഖ് ഇക്കയുടെയും എൻറെയും ഓൺസ്‌ക്രീൻ കെമിസ്ട്രി ഈസിയാണ്: ലെന

സിനിമയിൽ കാൽ സെഞ്ചുറി പിന്നിട്ട താരമാണ് ലെന. അടുത്തിടെ തൻറെ പുനർവിവാഹത്തെക്കുറിച്ചുള്ള അപ്രതീക്ഷിത വെളിപ്പെടുത്തലിൽ ആരാധകർ മാത്രമല്ല, ചലച്ചിത്രലോകവും ഞെട്ടിപ്പോയി. ജയരാജിൻറെ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയലോകത്തു സജീവമാകുന്നത്. മികച്ച ക്യാരക്ടർ റോളുകൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കാറുള്ള ലെനയ്ക്ക് അമ്മ വേഷങ്ങൾ ചെയ്യാനും മടിയില്ല. പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും അമ്മയായി അഭിനയിച്ചിട്ടുണ്ട് ലെന. 1998ൽ പുറത്തിറങ്ങിയ സ്‌നേഹം എന്ന ചിത്രത്തിൽ സിദ്ധീഖിൻറെ ജോഡിയായാണ് ലെന അഭിനയലോകത്തെത്തുന്നത്. പിന്നീട് എത്രയോ ചിത്രങ്ങളിൽ സ്‌ക്രീൻ ഷെയർ ചെയ്തിട്ടുണ്ട് ഇരുവരും. സിദ്ധീഖുമായുള്ള…

Read More

‘സന്ദേശത്തിലെ കഥാപാത്രത്തെ നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്, അന്ന് തിലകൻ പറഞ്ഞത്…..’; സിദ്ദീഖ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സിദ്ദീഖ്. ഒരേപോലുള്ള കഥാപാത്രങ്ങളിൽ തങ്ങിനിൽക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുള്ള നടൻ കൂടിയാണ് സിദ്ദീഖ്. ഗോഡ്ഫാദറിലെയും സന്ദേശത്തിലെയും ഇൻ ഹരിഹർ നഗറിലെയുമൊക്കെ സിദ്ദീഖിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇപ്പോഴിതാ തനിക്ക് ഒരു അവസരം കൂടി ലഭിച്ചിരുന്നെങ്കിൽ സന്ദേശത്തിലെ ഉദയഭാനു എന്ന കൃഷി ഓഫീസറുടെ കഥാപാത്രത്തെ കുറച്ചുകൂടി നന്നാക്കി ചെയ്യുമായിരുന്നു എന്ന് പറയുകയാണ് സിദ്ദീഖ്. സന്ദേശത്തിലെ വീഴുന്ന സീനിനെക്കുറിച്ചും തന്റെ അഭിനയം കണ്ട് നടൻ തിലകൻ സംസാരിച്ചതിനെക്കുറിച്ചുമെല്ലാം സിദ്ദീഖ് പങ്കുവെക്കുന്നുണ്ട്. ഓൺലുക്കേഴ്സ് മീഡിയയ്ക്ക് നൽകിയ…

Read More

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല; തിരഞ്ഞെടുപ്പ് മത്സരത്തിന് ഉദ്ദേശ്യമില്ല; സിദ്ദീഖ്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നടൻ സിദ്ദീഖ് ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാൽ ഇതു നിഷേധിച്ച് സിദ്ദീഖ് തന്നെ രംഗത്തെത്തി. രാഷ്ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഉദ്ദേശ്യമില്ലെന്ന് സിദ്ദീഖ് പറഞ്ഞു. മുൻപ് അരൂർ നിയമസഭാ സീറ്റിലേക്ക് പേര് ഇതുപോലെ പ്രചരിച്ചിരുന്നു. ഇത്തവണ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിലും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവുമില്ലെന്നും സിദ്ദീഖ് പറഞ്ഞു.

Read More