‘സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ, പ്രതികരിക്കാൻ 20 വർഷംകാത്തിരിക്കരുത്; അപ്പോൾ അടിക്കണം കരണം നോക്കി’: വൈറലായി സിദ്ദിഖിന്റെ വാക്കുകൾ

യുവനടിയെ പീഡിപ്പിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് നടൻ സിദ്ദിഖ് ഒളിവിൽ കഴിയവേ, സ്ത്രീ സുരക്ഷയെ സംബന്ധിച്ച് നടൻ മുൻപ് പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീകളെ ആരെങ്കിലും ഉപദ്രവിച്ചാൽ, പ്രതികരിക്കാൻ 20 വർഷം കാത്തിരിക്കാതെ അപ്പോൾ മുഖത്തടിക്കണമെന്നാണ് സിദ്ദിഖ് 2018ൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ലൈംഗിക ചൂഷണങ്ങൾക്കെതിരെ സ്വയം വെളിപ്പെടുത്തലുമായി സ്ത്രീകൾ രംഗത്തുവന്ന ‘മി ടൂ’ ക്യാംപെയ്നെ സംബന്ധിച്ചായിരുന്നു നടന്റെ പ്രതികരണം. ‘‘ മി ടൂ എന്നു പറയുന്നത് നല്ല ക്യാംപെയ്നാണ്….

Read More

സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷ: സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത

യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു. കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ നടൻ സിദ്ദിഖ്…

Read More

സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം; നടന്റെ മൊബൈല്‍ സ്വിച്ച് ഓഫ്

ഹൈക്കോടതി മുന്‍ കൂര്‍ ജാമ്യം നിഷേധിച്ചതോടെ ലൈംഗികാരോപണ കേസില്‍ പ്രതിയായ സിദ്ദിഖിനായി അന്വേഷണം ഊര്‍ജിതം. തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് തിരിച്ചു. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലേക്ക് തിരിച്ചത്. നടിയുടെ പരാതിയില്‍ സിദ്ദിഖിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ്. കൊച്ചിയില്‍ സിദ്ദിഖിനായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. നഗര പ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും തിരച്ചില്‍ നടക്കുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സിദ്ദിഖ് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഉണ്ടെന്നും വിവരങ്ങളുണ്ട്. നിലവില്‍ നടന്റെ മൊബൈല്‍ സ്വിച്ച്…

Read More

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്, ഉടൻ അറസ്റ്റ് ചെയ്തേക്കും

ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ഇതോടെ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506…

Read More

ഇനി അച്ഛനും അമ്മയും സഹോദരനുമെല്ലാം സിദ്ദിഖിക്കയാണെന്ന് ശ്രുതി; ആശുപത്രി വിട്ടു, ഇനി വീട്ടിൽ വിശ്രമം

വയനാട്ടിലെ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രി വിട്ടു. സെപ്റ്റംബർ പത്തിന് ഉണ്ടായ വാഹനാപകടത്തിലാണ് ശ്രുതിക്ക് ഇരുകാലുകള്‍ക്കും പരിക്കേറ്റത്. തുടരെയുണ്ടായ ദുരന്തവും പരിക്കും തീർത്ത മാനസിക ആഘാതത്തില്‍ നിന്ന് കൂടിയാണ് അത്ഭുതകരമായ മനസ്സാന്നിധ്യത്തോടെ ശ്രുതി ജീവിതത്തിലേക്ക് തിരികെ വരുന്നത്. ശ്രുതി ഒറ്റയ്ക്കാവില്ലെന്നും സഹോദരനായി എന്നും കൂടെയുണ്ടാവുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. ഇനി തന്‍റെ അച്ഛനും അമ്മയും സഹോദരനുമെല്ലാം സിദ്ദിഖിക്കയാണെന്ന് ശ്രുതി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊരു കുറവും വരുത്താതെ എല്ലാം നല്ലതുപോലെ നോക്കിയെന്നും…

Read More

പരാതി തന്നെ അപമാനിക്കാൻ, നടിയുടെ ആരോപണം അടിസ്ഥാനരഹിതം; മുൻകൂർ ജാമ്യപേക്ഷയിൽ സിദ്ദിഖ്

പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് നടൻ സിദ്ദിഖ്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകുന്ന മുൻകൂർ ജാമ്യപേക്ഷയിലാണ് വാദിക്കുന്നു. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിൻറെ ആവശ്യം. അതേസമയം, മാസ്‌ക്കറ്റ് ഹോട്ടലിൽ തനിക്കൊപ്പമെത്തിയിരുന്നു എന്ന് പരാതിക്കാരി പറയുന്ന സുഹൃത്തിൻറെ മൊഴി ഇന്ന്…

Read More

സിദ്ദിഖിനെതിരായ ബലാത്സംഗകേസ്: പരാതിക്കാരിയുമായി മാസ്‌കറ്റ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തി

നടൻ സിദ്ദിഖിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി. സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചു. മുകേഷ്, ഇടവേള ബാബു, മണിയൻ പിളള രാജു അടക്കമുളളവർക്കെതിരായ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയുടെ തെളിവെടുപ്പ് ഇന്നും…

Read More

സിദ്ദീഖിന് എതിരായ പീഡന പരാതി ; പരാതിയുടെ പകർപ്പും എഫ് ഐ ആറും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടൻ

കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. നടനെതിരെ യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പരാതിയുടെ പകർപ്പും എഫ്ഐആറും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. സിദ്ദീഖിനെതിരായ പരാതികാരിയുടെ രഹസ്യ മൊഴി 5 മണിക്ക് മജിസ്ട്രേറ്റ് രേഖപ്പടുത്തും. അതേ സമയം, യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പൊലീസ് ശേഖരിച്ചത്. പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് മസ്ക്കറ്റ് ഹോട്ടലിൽ…

Read More

ബലാത്സംഗ കേസ്: സിദ്ദിഖും നടിയും ഒരേ ഹോട്ടലിൽ, പ്രിവ്യു ഷോയ്ക്കും ഒപ്പം; തെളിവുകൾ ശേഖരിച്ചു

നടൻ സിദ്ദിഖിനെതിരായ ലൈംഗികാതിക്രമ കേസിൽ കുരുക്ക് മുറുകുന്നു. കേസിൽ പരാതിക്കാരി പറയുന്നതുപോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ സിദ്ദിഖും നടിയും മസ്‌കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന രേഖകളാണ് ലഭിച്ചത്. പരാതിയിൽ പറയുന്ന പ്രിവ്യു ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016-ലാണ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചത് എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. ഹോട്ടലിലെ പരിശോധന പൂർത്തിയായിട്ടുണ്ട്. കന്റോൺമെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവരങ്ങൾ ശേഖരിച്ചത്. രജിസ്റ്ററും കംപ്യൂട്ടറിലെ വിവരങ്ങളും…

Read More

ബലാത്സംഗ കേസ്: മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി നടൻ സിദ്ദിഖ്; ഹൈക്കോടതിയെ സമീപിച്ചേക്കും

യുവ നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്.  2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി മാസ്കറ്റ് ഹോട്ടലിൽ…

Read More