
കീറുള്ള ജീൻസും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും പാടില്ല; മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് ഏർപ്പെടുത്തി
പ്രശസ്തമായ മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിർബന്ധമാക്കി. ശരീരഭാഗങ്ങൾ പുറത്തു കാണിക്കുന്ന വസ്ത്രങ്ങൾക്കും കീറിയ ജീൻസിനും ഷോർട്ട് സ്കർട്ടുകൾക്കും ക്ഷേത്രത്തിൽ വിലക്ക് ഏർപ്പെടുത്തി. പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന്‍റെ പവിത്രതയെ മാനിച്ചുകൊണ്ടാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ഇതുവരെ സിദ്ധിവിനായക ക്ഷേത്രത്തിൽ ഏതു വസ്ത്രം ധരിച്ചും പ്രവേശിക്കാമായിരുന്നു. മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ച് പലരും വരുന്നുണ്ടെന്നും അതിനാലാണ് ഡ്രസ് കോഡ് ഏർപ്പെടുത്തിയതെന്നുമാണ് ക്ഷേത്രം ട്രസ്റ്റ് പറയുന്നത്. അതിനാൽ…