‘അവർക്ക് ഇനി എന്തും ചെയ്യാം , തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്’; സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരെ കുടുംബം

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയ നടപടി സങ്കടകരമെന്ന് സിദ്ധാർത്ഥന്റെ മാതാപിതാക്കൾ. സിബിഐ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്. ഉപാധികളോടെ ജാമ്യമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നിരുന്നാലും പ്രതികൾക്ക് ജാമ്യം ലഭിച്ചത് നിരാശാജനകമാണ്. പ്രതികൾക്ക് ഇനി ഫോൺ ഉപയോഗിക്കാം. ബാക്കി കാര്യങ്ങളെല്ലാം ചെയ്യാം. ജാമ്യം ലഭിച്ചതോടെ തെളിവ് നശിപ്പിക്കാം. സാക്ഷികളെ സ്വാധീനിക്കാം. റാഗിംങ് ചെയ്യുന്നവർക്ക് ഇത്രയല്ലേ വരൂ, ജാമ്യം കിട്ടുമല്ലോ എന്ന തോന്നലുണ്ടാക്കാൻ ഈ വിധിയിലൂടെ കഴിയും….

Read More

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിക്കാൻ ശ്രമിക്കുന്നു; ഹൈക്കോടതിയെ സമീപിച്ച് പിതാവ് ജയപ്രകാശ്

സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പൂക്കോട് വെറ്ററിനറി കോളജില്‍ മരിച്ച സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് ഹൈക്കോടതിയില്‍. കേസ് അന്വേഷണം വൈകുംതോറും തെളിവുകള്‍ ഇല്ലാതാകും. സിബിഐ അന്വേഷണം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. സിദ്ധാർത്ഥൻ ക്രൂരപീഡനം ഏറ്റുവാങ്ങിയ ഹോസ്റ്റലിൽ പിതാവ് ജയപ്രകാശ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സിദ്ധാർത്ഥന്റെ മുറിയിലെത്തിയ ജയപ്രകാശ്, മകന്റെ ഓർമ്മകളിൽ, മരവിച്ച മനസ്സോടെ ജയപ്രകാശ് കുറെനേരം നിശ്ശബ്ദം ഇരുന്നു. കല്പറ്റയിൽ രാഹുൽ ഗാന്ധിയെ കണ്ടശേഷമായിരുന്നു ജയപ്രകാശ് പൂക്കോട് വെറ്ററിനറി…

Read More