
സിദ്ധാർത്ഥൻ്റെ മരണം; സിബിഐ കുറ്റപത്രത്തിൽ എസ്എഫ്ഐ കൊലപാതകം നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് പി എം ആർഷോ
പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻ്റെ മരണത്തിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ എസ്എഫ്ഐ കൊലപാതകം നടത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. എസ്എഫ്ഐയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങളെ ഉൾക്കൊണ്ടു. എസ്എഫ്ഐ കൊന്നുവെന്നായിരുന്നു പ്രചാരണം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ അറിവോടെ കൊലപാതകം നടന്നുവെന്ന് സിദ്ധാർഥിൻ്റെ പിതാവും പറഞ്ഞു. എന്നിട്ടും എസ്എഫ്ഐ നിയമ നടപടി എടുക്കാൻ തയ്യാറായില്ല. എസ്എഫ്ഐയെ കേൾക്കാൻ മാധ്യമങ്ങൾ തയ്യാറായില്ലെന്നും ആർഷോ പറഞ്ഞു. സിബിഐ കുറ്റപത്രത്തിലെവിടെയും എസ്എഫ്ഐ കൊലപാതകം നടത്തിയെന്ന് പറഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നറിഞ്ഞിട്ടും തെറ്റ് തിരുത്താൻ…