സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികള്‍ക്ക് പഠനം തുടരാൻ അനുമതി നൽകി സര്‍വകലാശാല

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന ജെ എസ് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത കേസിലെ പ്രതികള്‍ക്ക് പഠനം തുടരാൻ അനുമതി നൽകി സര്‍വകലാശാല ഉത്തരവിറക്കി. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവിറക്കിയത്. മണ്ണുത്തി ക്യാമ്പസിൽ പ്രതികൾക്ക് താത്കാലികമായി പഠനം തുടരാമെങ്കിലും ഹോസ്റ്റൽ സംവിധാനം അനുവദിക്കില്ല. ആൻ്റി റാ​ഗിങ് കമ്മിറ്റിയുടെ അന്വേഷണത്തിൽ നിന്ന് പ്രതികൾ പഠനവിലക്ക് നേരിട്ടെങ്കിലും ഹൈക്കോ‌ടതിയിൽ നിന്ന് ഇളവ് നേടുകയായിരുന്നു. വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥനെ ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിനായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന്…

Read More

സിദ്ധാർത്ഥന്റെ മരണം ; ഗവർണർ നിയോഗിച്ച അന്വേഷണ കമ്മീഷനിൽ വിശ്വാസമെന്ന് പിതാവ് ജയപ്രകാശ്

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ്. ഈ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത് അട്ടിമറിക്കാൻ സാധിച്ചില്ലെന്നും, സാധിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്യുമായിരുന്നുവെന്നും ജയപ്രകാശ് പറഞ്ഞു. സിബിഐയെ സംബന്ധിച്ച് അവര്‍ കൊലപാതകത്തെ കുറിച്ച് മാത്രമായിരിക്കും അന്വേഷിക്കുന്നത്, ഈ അന്വേഷണ കമ്മീഷനാകുമ്പോള്‍ അതിന് പുറമെയുള്ള പല കാര്യങ്ങളും അന്വേഷിക്കുന്നുണ്ടായിരിക്കും- അഴിമതി അടക്കം, അങ്ങനെ എന്തെങ്കിലും ലക്ഷ്യം ഗവര്‍ണര്‍ക്കുമുണ്ടായിരിക്കും, അതിനാല്‍ രണ്ട് അന്വേഷണങ്ങളും സമാന്തരമായി പൊയ്ക്കോട്ടെ…

Read More