
സിദ്ധാർഥന്റെ മരണത്തിൽ വിസിക്ക് വീഴ്ച പറ്റി; അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഗവർണർക്ക് കൈമാറി
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ അന്വേഷണ റിപ്പോർട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് ആണ് അന്വേഷണ റിപ്പോർട്ട് രാജ്ഭവനിലെത്തി കൈമാറിയത്. സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച സിബിഐ പ്രാഥമിക കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് അന്വേഷണ കമ്മിഷൻ ഗവർണർക്ക് റിപ്പോർട്ട് നൽകിയത്. സിദ്ധാർഥന്റെ മരണത്തിൽ വിസി എം.ആർ.ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ കണ്ടെത്തലുണ്ടെന്നാണ് സൂചന. വിസി സമയബന്ധിതമായി…