‘ എസ്എഫ്‌ഐക്കാർ മർദിച്ച് കെട്ടിത്തൂക്കി കൊന്നു’; സിദ്ധാർഥന്റെ മരണത്തിൽ വി.ഡി.സതീശൻ

ടി.പി.ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിൻപൂക്കുല പോലെ ചിതറിക്കും എന്ന് പ്രസ്താവിച്ച സിപിഎം നേതാക്കളുടെ അതേ വഴിയിലാണ് എസ്എഫ്‌ഐക്കാരും ഡിവൈഎഫ്‌ഐക്കാരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.  ‘സിദ്ധാർഥന്റെ മരണത്തിൽ കേരളത്തിന്റെ മനഃസാക്ഷി സ്തംഭിച്ചിരിക്കുകയാണ്. എസ്എഫ്‌ഐക്കാർ മർദിച്ച് കെട്ടിത്തൂക്കി കൊന്നു എന്നാണ് മാതാപിതാക്കൾ തന്നെ പറയുന്നത്. ഒരു വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞ് മറ്റൊരു വധശിക്ഷയും ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. മരിച്ചു പോയ സിദ്ധാർഥനെ വീണ്ടും അപമാനിക്കാനായി ആരോപണം ഉന്നയിച്ച് ക്രൂരമായി വീണ്ടും അപമാനിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പരാതി ഉണ്ടാക്കുക, ആ പരാതി മരിച്ചതിനു ശേഷം കൊടുക്കുക,…

Read More

സിദ്ധാർത്ഥിന്റെ മരണം; ആറ് വിദ്യാർത്ഥികളെ കൂടി സസ്പെൻഡ് ചെയ്തു

കൽപ്പറ്റ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് കാരണമായ റാഗിംങിലുണ്ടായ ആറു വിദ്യാർത്ഥികളെ കൂടി സസ്പെൻഡ് ചെയ്തു. 12 വിദ്യാർത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേർത്ത 18 പേരെയും സസ്‌പെൻറ് ചെയ്തു. ബിൽഗേറ്റ് ജോഷ്വാ, അഭിഷേക്.എസ്,(കോളേജ് യൂണിയൻ സെക്രട്ടറി ), ആകാശ് .ഡി,ഡോൺസ് ഡായി, രഹൻ ബിനോയ്, ശ്രീഹരി ആർ ഡി എന്നിവരെയാണ് ഒടുവിൽ സസ്പെൻഡ് ചെയ്തത്. ഇന്നലെ പൊലീസിൽ കീഴടങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും….

Read More