
ബിജെപിയുടെ പ്രതികാര രാഷ്ട്രീയം; പോരാട്ടം തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ഭൂമിയിടപാട് കേസിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ബി.ജെ.പി. ക്കെതിരേ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയമാണെന്നും സാമൂഹ്യനീതിക്കായി പോരാടുന്നതിനാലാണ് ബി.ജെ.പിയും ജെ.ഡി.എസ്സും പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. തന്നെ വിചാരണ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരേയായിരുന്നു സിദ്ധരാമയ്യ ഹർജി നൽകിയിരുന്നത്. പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാരുകളെ ശിക്ഷിക്കാൻ രാജ്ഭവനെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. ഇത് മോദി സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണ്. ബി.ജെ.പിയുടേയും ജെ.ഡി.എസ്സിന്റേയും ഈ പ്രതികാര രാഷ്ട്രീയത്തിനെതിരേ…