
ദേവദൂതന്റെ കഥ ഇതല്ലായിരുന്നു, പ്രഷർ ഉണ്ടായിട്ടാണ് അത് മാറ്റിയെഴുതിയത്; സിബി മലയിൽ
ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. സമ്മർ ഇൻ ബത്ലഹേം, ദേവദൂതൻ, പ്രണയ വർണങ്ങൾ തുടങ്ങി ഇന്നും ഓർത്തിരിക്കുന്ന ചിത്രങ്ങളും സിബി മലയിൽ സമ്മാനിച്ചിട്ടുണ്ട്. മോഹൻ ലാൽ നായകനായി എത്തിയ ദേവദൂതന്റെ യഥാർത്ഥ കഥ അതല്ലെന്നും മോഹൻ ലാലിന്റെ നിർബന്ധത്തിന് മാറ്റിഎഴുതിയെന്നും സിബി മലയിൽ പറയുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ ഇക്കാര്യം പറയുന്നത്. മുത്താരം കുന്ന് പി ഒ ചെയ്യുന്നതിന് മുമ്പ് ആദ്യം നവോദയയുടെ തന്നെ…