
വയനാടിനൊപ്പം നിൽക്കാൻ കോഹ്ലിയുടെ കൈയ്യൊപ്പ് വീണ ബാറ്റും; ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
ഉരുൾപ്പൊട്ടലുണ്ടായ വയനാടിനെ സഹായിക്കാൻ താൻ ഒരുപാട് ആഗ്രഹിച്ചു നേടിയ വിരാട് കോഹ്ലിയുടെ കൈയ്യൊപ്പ് വീണ ബാറ്റ് ലേലത്തിന് വയ്ക്കാൻ ഒരുങ്ങുകയാണ് മലയാളിയും ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ലെയ്‌സൻ ഓഫിസറുമായി സിബി ഗോപാലകൃഷ്ണൻ. ലേലത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും വയനാടിന്റെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് സിബി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കിങ് കോഹ്ലിയുടെ പക്കൽ നിന്നും പൂർണ്ണമായ കൈയ്യൊപ്പ് വാങ്ങിയ ഒരു ബാറ്റ് കിട്ടാനുള്ള ആഗ്രഹവും ആ ദിവസങ്ങളെയും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഓർത്തെടുക്കുന്നുണ്ട് സിബി….