കെ.കെ ശൈലജക്കും എംവി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

കെ.കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ . തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ശൈലജ തനിക്കെതിരെ വ്യാജ വീഡിയോ ആരോപണം ഉന്നയിച്ചതെന്ന് ജനപ്രാധിനിത്യ നിയമത്തിന്റെ ലംഘനമടക്കം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിൽ ഷാഫി പറമ്പിൽ ആരോപിക്കുന്നു.

Read More

കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട സംഭവത്തിൽ മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ വാര്‍ത്താസമ്മേളനത്തിൽ വൈകാരികമായാണ് ശൈലജ പ്രതികരിച്ചത്. ഇതിന് പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുകയും ചെയ്തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും…

Read More

സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല; ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോ: കെ.കെ ശൈലജ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രതിനിധ്യം വർധിപ്പിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ.കെ ശൈലജ ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് കൂടുതൽ പ്രതിനിധ്യം കൊടുക്കണം എന്ന ധാരണ എൽ ഡി എഫിൽ ഉണ്ട്. സ്ത്രീകൾ മുഖ്യമന്ത്രി ആകുന്നതിൽ തടസമില്ല. പക്ഷെ  ഇപ്പോളത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും അവര്‍ പറഞ്ഞു. വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. കേരളത്തിലെ സർക്കാർ മാധ്യമങ്ങളെ വേട്ടയടുന്നു എന്നത് ശരിയല്ല. കോവിഡ്, നിപ കാലഘട്ടത്തിൽ മികച്ച സഹകരണമാണ് മാധ്യമങ്ങൾ നൽകിയതെന്നും അവര്‍ പറഞ്ഞു….

Read More