അദാനി കമ്പനിയ്ക്ക് എതിരെ വൻ വെളിപ്പെടുത്തൽ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു; വെളിപ്പെടുത്തി സ്ഥാപകൻ

അദാനി കമ്പനികൾക്കെതിരെ വൻ വെളിപ്പെടുത്തൽ നടത്തിയ ഹിൻഡൻബർഗ് റിസർച്ച് അടച്ചുപൂട്ടുന്നു. ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സൺ അറിയിച്ചു. പ്രവർത്തിച്ചുവന്ന ആശയങ്ങളും പ്രോജക്ടുകളും പൂർത്തിയായെന്നും ഹിൻഡൻബർഗ് പറയുന്നു. ഹിൻഡൻബ‌ർഗ് ഓദ്യോഗിക എക്സ് പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2023 ജനുവരിയിൽ അദാനി കമ്പനിക്കെതിരായ വിവരങ്ങൾ ഹിൻഡർബർഗ് പുറത്തുവിട്ടിരുന്നു. ഇത് അന്ന് വലിയ രീതിയിൽ വിവാദമായി. ഓഹരിമൂല്യത്തിൽ അദാനി കൃത്രിമം കാണിച്ചെന്നായിരുന്നു ഹിൻഡർബർഗ് വെളിപ്പെടുത്തൽ. കൃത്രിമ നടപടികളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാണിച്ചുവെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു….

Read More

‘ഒമേഗൾ’ വിട!; രാജകീയം, ആ ഭൂതകാലം

ജനപ്രിയ പ്ലാറ്റ്‌ഫോമായ ഒമേഗൾ പ്രവർത്തനം അവസാനിപ്പിച്ചു. അധികച്ചെലവും കമ്പനി കൈകാര്യം ചെയ്യുന്നതിലെ കടുത്ത സമ്മർദ്ദവുമാണ് ഒമേഗൾ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വെല്ലുവിളികളിലൂടെയാണ് ഒമേഗൾ കടന്നുപോകുന്നതും അടച്ചുപൂട്ടൽ അല്ലാതെ മറ്റു മാർഗങ്ങൾ മുന്നിലില്ലെന്നും ഉടമയായ ലീഫ് കെ. ബ്രൂക്‌സ് പറഞ്ഞു. സെമിത്തേരിയിൽ പേരു കൊത്തിവയ്ക്കുന്ന കല്ലിൽ ഒമേഗളിൻറെ ലോഗോ ആലേഖനം ചെയ്തുള്ള ചിത്രം പങ്കുവച്ചാണ് പ്രവർത്തനം നിർത്തുന്നതായുള്ള പ്രഖ്യാപനം നടത്തുന്നത്. സാമ്പത്തികമായും മാനസികമായും തുടർന്നുപോകാനാവില്ലെന്ന് കമ്പനി അധികൃതർ പറയുന്നു. സൈബർ ദുരുപയോഗത്തെ ചെറുക്കുന്നതിൽ കമ്പനി പലപ്പോഴും പരാജയപ്പെട്ടെന്നും അവർ…

Read More