മണിപ്പൂർ സംഘർഷം തുടങ്ങിയിട്ട് നാളേക്ക് ഒരു വർഷം ; സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്ത് കുക്കി സംഘടന

നാളെ മണിപ്പൂർ സംഘർഷത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സമ്പൂർണ അടച്ചിടലിന് കുക്കി സംഘടന ആഹ്വാനം ചെയ്തു. സദർ ഹിൽസിലെ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റിയുടേതാണ് ആഹ്വാനം. സംഘർഷത്തിൽ മരിച്ച കുക്കി വിഭാഗത്തിൽപെട്ടവരെ അനുസ്മരിക്കാനും കാങ്‌പോക്പി ജില്ലയിലെ ഫൈജാങ് ഗ്രാമത്തിലെ രക്തസാക്ഷികളുടെ സെമിത്തേരിയിൽ ഒത്തു കൂടാൻ കുക്കി സംഘടന ആഹ്വാനം ചെയ്തു. ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ്‌ അടച്ചിടൽ. പ്രതിഷേധത്തിന്റെ ഭാ​ഗമായി വീടുകളിൽ കരിങ്കൊടി ഉയർത്തും. വൈകുന്നേരം 7 മണി മുതൽ മെഴുകുതിരി കത്തിച്ച് പ്രകടനവുമുണ്ടാകും….

Read More

ജർമനിയിലെ അവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാൻ നടപടി

ജർമനി രാജ്യത്തെ അവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാനുള്ള നടപടികൾ തുടങ്ങി. എംസ്‌ലാൻഡ്, നെക്കർവേസ്തിം 2, ഇസാർ 2 നിലയങ്ങളാണു പൂട്ടുന്നത്. പരിസ്ഥിതിവാദികൾ ബർലിനുൾപ്പെടെ പ്രധാനനഗരങ്ങളിൽ ആഘോഷറാലികൾ നടത്തി. അതേസമയം, തീരുമാനം രാജ്യത്തിനു സാമ്പത്തികമായും വ്യാവസായികമായും തിരിച്ചടിയാകുമെന്നു വാദിക്കുന്നവരും ജർമനിയിലുണ്ട്. അംഗല മെർക്കൽ ചാൻസലറായിരിക്കെ 2011ൽ കൈക്കൊണ്ട തീരുമാനമാണു നടപ്പാകുന്നത്. ത്രീ മൈൽ ഐലൻഡ് (യുഎസ്), ചെർണോബിൽ (യുഎസ്എസ്ആർ), ഫുക്കുഷിമ (ജപ്പാൻ) ദുരന്തങ്ങളാണു ജർമനിയെ ആണവവിരുദ്ധ നിലപാടിലെത്തിച്ചത്. മൂന്നു നിലയങ്ങളും കഴിഞ്ഞ ഡിസംബറിൽ പൂട്ടേണ്ടതായിരുന്നെങ്കിലും യുക്രെയ്ൻ…

Read More