
മുഖത്ത് മൂത്രമൊഴിച്ചയാളെ വെറുതെ വിടണമെന്ന് ഇരയായ യുവാവ്
ബി.ജെ.പി. പ്രാദേശിക നേതാവ് മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ കുറ്റക്കാരനെ വെറുതേ വിടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംഭവത്തില്‍ ഇരയാക്കപ്പെട്ട ആദിവാസി യുവാവ്. പോലീസ് അറസ്റ്റ് ചെയ്ത പ്രവേശ് ശുക്ല തെറ്റ് തിരിച്ചറിഞ്ഞുവെന്ന് കാണിച്ചാണ് സംഭവത്തില്‍ ഇരയാക്കപ്പെട്ട ദശമത റാവത്തിന്റെ ആവശ്യം. നടന്നത് നടന്നു. അദ്ദേഹം ചെയ്തത് വലിയ അപമാനമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, പ്രവേശ് ശുക്ല തങ്ങളുടെ ഗ്രാമത്തിലെ ഒരു പണ്ഡിതനാണെന്നും അതിനാല്‍ വെറുതേ വിടണമെന്നുമാണ് തനിക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്നും ദശമത റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിധി ജില്ലയിലെ കുബ്രിയില്‍…