
ടെസ്റ്റ് പരമ്പര തിരിച്ച് പിടിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റ് വിജയം
ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. രണ്ടര ദിവസം മാത്രം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. 45 പന്തില്‍ 51 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 29 റണ്‍സ് നേടി വിരാട് കോഹ് ലിയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (5 പന്തിൽ 4) ചേർന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ…