എട്ടുവർഷത്തോളം മദ്യം ജീവിതത്തിൽ വലിയ കാര്യമായിരുന്നു; ശ്രുതി ഹാസൻ

തനിക്കുണ്ടായിരുന്ന മദ്യപാന ശീലത്തേക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ശ്രുതി ഹാസൻ  ഇപ്പോൾ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തൽ. എട്ടുവർഷം മദ്യത്തിനടിമയായിരുന്നെന്നാണ് ശ്രുതി വെളിപ്പെടുത്തിയത്. നിങ്ങൾ മദ്യപിക്കാത്തപ്പോൾ പാർട്ടി സാഹചര്യങ്ങളിൽ ആളുകളെ സഹിക്കാൻ പ്രയാസമാണെന്നും അവർ പറഞ്ഞു. തനിക്ക് ഖേദമോ, ഹാംങ്ഓവറോ ഇല്ല. ശാന്തമായിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ജീവിതത്തിലെ ഒരു ഘട്ടമായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ ഇത് ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാമെന്നും ശ്രുതി ഹാസൻ പറഞ്ഞു. മദ്യപിക്കുമായിരുന്നെങ്കിലും താൻ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും എന്നാൽ തന്റെ അടുത്ത…

Read More

തത്ക്കാലം രാഷ്ട്രീയത്തിലേക്കില്ല, പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്; ശ്രുതി ഹാസൻ

വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലഭിനയിച്ച ഗായിക കൂടിയായ ശ്രുതി ഹാസൻ പുതിയ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഈയിടെ ഒരു മുഖാമുഖം പരിപാടിക്കിടെ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് അവർ നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്. പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താനെന്നാണ് ശ്രുതി ഹാസൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ മേഖലയിൽത്തന്നെയാണ് തന്റെ താത്പര്യമെന്നും അവർ പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമായി കരിയർ കെട്ടിപ്പടുക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താത്പര്യമില്ലെന്നും ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു. സിനിമയിൽ സജീവമായി നിൽക്കേ രാഷ്ട്രീയത്തിൽ പ്രവേശിച്ച…

Read More