
പെണ്ണുങ്ങള്‍ കൂടെ വിചാരിക്കണം, ഞങ്ങള്‍ ഓക്കെയാണ് എന്ന് അങ്ങോട്ട് ചെന്ന് പറയുന്നവർ ഉള്ളപ്പോള്‍ നമ്മള്‍ ഘോരഘോരം പ്രസംഗിച്ചിട്ടും കാര്യമില്ല; ശ്രുതി രജനീകാന്ത്
മിനിസ്‌ക്രീനിലൂടെ ആരാധകരെ നേടിയ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളിയായി വന്ന് പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരം. പിന്നീട് സിനിമകളിലും സാന്നിധ്യം അറിയിച്ചു. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്ത് ശ്രുതി നടത്തിയ പ്രസ്താവനകള്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തന്റെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സ്വയം തയ്യാറായി വരുന്ന സ്ത്രീകളെക്കുറിച്ചുമാണ് ശ്രുതി സംസാരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്. ”ഞാന്‍ പറഞ്ഞ കാര്യം…