‘നീ ഒറ്റക്കല്ലെന്ന് അറിയുക, മുന്നോട്ട് പോകാനുളള ശക്തിയും ധൈര്യവും ഉണ്ടാകട്ടെ’; ശ്രുതിയെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി
വയനാട് ഉരുൾപ്പൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടപ്പോൾ ആശ്വാസമായ ഭാവി വരൻ ജെൻസനെയും മരണം കവർന്നപ്പോൾ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകർന്ന് പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായിരുന്ന രാഹുൽ ഗാന്ധി. ശ്രുതി ഒറ്റക്കല്ലെന്ന് ഓർമപ്പെടുത്തിയാണ് രാഹുൽ എക്‌സിൽ ആശ്വാസ വാക്കുകൾ കുറിച്ചത്. ”മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ പ്രിയങ്കയും ഞാനും ശ്രുതിയെ കുറിച്ചും അവളുടെ സഹന ശക്തിയെ കുറിച്ചും മനസിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതു പോലെ അവർ ധൈര്യം കൈവിടാതെ നിന്നു. ഇന്ന് അവൾ മറ്റൊരു ഹൃദ?യഭേദകമായ ദുരന്തത്തെ…