സണ്‍ ഗ്ലാസ് വച്ച് ബാറ്റിങ്ങിനിറങ്ങി, ഡക്കായി മടങ്ങി! പിന്നെ ട്രോളോട് ട്രോൾ

പരിക്കുമൂലമുണ്ടായ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയാണ് ശ്രേയസ് അയ്യര്‍. എന്നാൽ ശ്രേയസ് അയ്യരുടെ ഫോം ഇതുവരെ മെച്ചപ്പെട്ടിട്ടല്ല. ദുലീപ് ട്രോഫിയുടെ ആദ്യ കളിയുടെ ഒരിന്നിങ്സില്‍ പരാജയപ്പെട്ട അയ്യര്‍ രണ്ടാം പോരാട്ടത്തിന്റെ ആദ്യ ഇന്നിങ്‌സിലും പരാജയം തന്നെ. ആദ്യ കളിയില്‍ അര്‍ധ സെഞ്ച്വറി നേടി തിരിച്ചു വരുന്നതായി തോന്നിയെങ്കിലും അത് സാധ്യമായില്ല. ഇന്ത്യ എക്കെതിരായ രണ്ടാം പോരില്‍ താരത്തിന് പൂജ്യത്തിനു മടങ്ങേണ്ടി വന്നു. പിന്നാലെ ശ്രേയസിനെ സോഷ്യല്‍ മീഡിയയില്‍ ട്രോളി ആരാധകരുമെത്തി. ട്രോളാന്‍ പ്രധാന കാരണം…

Read More

ബിസിസിഐ വാർഷിക കരാറിൽ നിന്നും ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ പുറത്താക്കിയത് അഗാര്‍ക്കര്‍; വെളിപ്പെടുത്തലുമായി ജയ് ഷാ

മാസ‌ങ്ങൾക്ക് മുമ്പാണ് വാര്‍ഷിക കരാറില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനെയും ബാറ്റര്‍ ശ്രേയസ് അയ്യരെയും ബിസിസിഐ ഒഴിവാക്കിയത്. രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം ഇരുവരും പാലിക്കാത്തതിനെ തുടർന്നാണ് വാർഷിക കരാറിൽ നിന്നും ഇവരെ ഒഴിവാക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് ബിസിസിഐ കടന്നത്. ഈ തീരുമാനത്തിലേക്ക് ബിസിസിഐയെ നയിച്ചതാരാണെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നാണ് ജയ്…

Read More

ശ്രേയസ് അയ്യര്‍ക്ക് ഐപിഎൽ നഷ്ടമാകില്ല! താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാംപില്‍ എത്തി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ ശ്രേയസ് അയ്യർ കൊല്‍ക്കത്തയിലെത്തി. പരിക്കിനെ തുടർന്ന് ഐപിഎല്ലിന്റെ തുടക്കിലെ ചില മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ ഈ ആശങ്കയ്ക്ക് വിരാമിട്ടുകൊണ്ടാണ് കൊല്‍ക്കത്ത ക്യാമ്പിൽ താരം എത്തിയെന്ന വാർത്ത പുറത്തുവരുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി മുംബൈ – വിദര്‍ഭ ഫൈനലിനിടെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്കേറ്റത് വൻ വിവാദമായിരുന്നു. 95 റണ്‍സോടെ പുറത്താവുമ്പോള്‍ താരത്തിന് പുറംവേദനയുണ്ടായിരുന്നു. ഇതിനിടെ രണ്ട് തവണ താരം ഫിസിയോയുടെ സഹായം തേടുകയും…

Read More

ബിസിസിഐ ശ്രേയസ് അയ്യരുടെ വാർഷിക കരാർ പുന:സ്ഥാപിച്ചേക്കും

രഞ്ജി ട്രോഫി സെമിയിലും ഫൈനലിലും മുംബൈക്ക് വേണ്ടി കളത്തിലിറങ്ങിയ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ വാർഷിക കരാർ ബിസിസിഐ പുന:സ്ഥാപിച്ചേക്കും. നേരത്തെ രഞ്ജി ട്രോഫിയിൽ കളിക്കുന്നതിന് വിമുഖത കാണിച്ച താരത്തിനെ ബിസിസിഐ കരാറിൽ നിന്ന് പുറത്താക്കുകയായിരുന്നു. രഞ്ജി ട്രോഫിയിൽ ഫൈനലിൽ വിദർഭക്കെതിരായ മത്സരത്തിൽ അയ്യർ 95 റൺസെടുത്ത് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. പുറം വേദനയെന്ന കാരണത്താൽ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് ശ്രേയസ് അയ്യർ പിൻമാറിയിരുന്നു. പിന്നീട് അയ്യർക്ക് പരിക്കില്ലെന്ന് നാഷണൽ ക്രിക്കറ്റ് അക്കാദമി…

Read More

രഞ്ജി ട്രോഫി കളിച്ചില്ല; ഇഷാൻ കിഷന്റെയും ശ്രേയസ് അയ്യരുടേയും കരാർ റദ്ദാക്കി ബിസിസിഐ

രഞ്ജി കളിക്കാതെ മുങ്ങി നടന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും മുട്ടൻ പണികൊടുത്ത് ബി.സി.സി.ഐ. ഇരുവരുടെയും കരാർ റദ്ദാക്കി. ഇന്നാണ് കരാർ പട്ടിക ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ടത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമാണ് എ പ്ലസ് കാറ്റഗറിയിൽ. റിങ്കു സിങ്ങും തിലക് വർമയുമാണ് പുതിയതായി കരാർ പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ. ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ട പട്ടികയിൽ ഇഷാന്റെയും അയ്യരുടേയും പേരില്ല. എ കാറ്റഗറിയിൽ ആർ അശ്വിൻ, മുഹമ്മദ് ഷമി,…

Read More

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കെ.എൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തി, സഞ്ജു സാംസൺ ബാക്ക് അപ്

ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ പരിക്കു മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും തിരിച്ചെത്തി. രാഹുല്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17 അംഗ ടീമിന് പുറമെയാണ് സഞ്ജു സ്റ്റാന്‍ഡ് ബൈ താരമായി ടീമിനൊപ്പം സഞ്ചരിക്കുക. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും വിന്‍ഡീസില്‍ നിരാശപ്പെടുത്തിയ…

Read More

ഇന്ത്യൻ ടീമിന് തിരിച്ചടി; കെ എൽ രാഹുലും ശ്രേയസ് അയ്യരും ഏഷ്യാ കപ്പിൽ കളിച്ചേക്കില്ല, ടീമിനെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും

ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഇന്ത്യൻ ആരാധകർക്ക് വൻതിരിച്ചടി. കെ.എൽ രാഹുൽ ശ്രേയസ് അയ്യർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയേക്കില്ലെന്ന് റിപ്പോർട്ടുകൾ. ഇരുവരും പരിക്കിൽ നിന്ന് പൂർണമായും മുക്തരായിട്ടില്ല എന്നതാണ് ഒഴിവാക്കാനുള്ള കാരണമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിക്കുന്നത്. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെയാണ് കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പ്. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ഫിറ്റ്‌നസ് പുരോഗതി പങ്കുവെച്ചത് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. ഏഷ്യാ കപ്പിലൂടെ ഇരുവരും ടീമിൽ തിരിച്ചെത്തുമെന്ന്…

Read More